കിളിമാനൂർ. ക്ലാസ് റൂമിൻ്റെ സീലിംഗ് അടർന്ന് വീണ് വിദ്യാർത്ഥിക്ക് പരുക്ക്. കിളിമാനൂർ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ 10-ാം ക്ലാസ് റൂമിൻ്റെ സീലിംഗാണ് അടർന്നു വീണത്. ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥിയുടെ തലയിലേക്ക് സീലിംഗ് അടർന്നു വീഴുകയായിരുന്നു
വിദ്യാർത്ഥിക്ക് നിസ്സാരമായി പരുക്കേറ്റു. സീലിംഗ് അടർന്നു വീണ ഉടൻ വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും ക്ലാസ് റും അടച്ചിടുകയും ചെയ്തു. പരുക്കേറ്റ വിദ്യാർത്ഥിയെ കേശവപുരം സാമുഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ചികിൽസ നൽകി