ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി

Advertisement

എറണാകുളം. ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി.ഉഷ(62),മകള്‍ വിനീഷ(32), ജിതിന്‍, വേണു എന്നിവര്‍ക്കാണ് അയല്‍വാസിയായ അക്രമിയുടെ വെട്ടേറ്റത്

ഉഷ, വേണു, വിനീഷ, എന്നിവരാണ് കൊല്ലപ്പെട്ടത്. ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. കൊലപാതകത്തില്‍ ഋതുജയന്‍(28) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

പറവൂര്‍ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രതി മാനസികപ്രശ്‌നം ഉള്ള ആളാണോ എന്ന് സംശയമുണ്ടെന്ന് റൂറല്‍ എസ്പി പറഞ്ഞു. ലഹരിക്ക് അടിമയാണോ എന്നതില്‍ പരിശോധന വേണം. ഇയാള്‍ നേരത്തെ പല കേസുകളിലും പ്രതിയാണ്. 2022 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്ള ആളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഋതു. വടക്കന്‍ പറവൂര്‍, വടക്കേക്കര സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വടക്കന്‍ പറവൂരില്‍ അടിപിടിക്കേസിലും പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here