പത്തനംതിട്ട. ലാഭം മാര്‍ക്കറ്റില്‍ ക്രമക്കേട് നടത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥന് 16 വര്‍ഷം കഠിന തടവും പിഴയും.അടൂർ താലൂക്ക് സപ്ലൈ ഓഫീസിൽ എൽ ഡി ക്ലർക്ക് ആയ വി എസ് രമേഷ് (54)നെ ആണ് ശിക്ഷിച്ചത്
ജില്ലയിലെ പന്തളത്ത് പ്രവർത്തിച്ചിരുന്ന സിവിൽ സപ്ലൈസ് കോർപറേഷനുകീഴിലെ ലാഭം മാർക്കറ്റിൽ
2006-2007 കാലഘട്ടത്തിൽ മാനേജർ ആയി ജോലി നോക്കി വന്നിരുന്ന വി എസ് രമേഷ് ലാഭം മാർക്കറ്റിൽ നിന്നും 3,20,840/- രൂപയുടെ ക്രമക്കേട് നടത്തിയതായും തുടർന്ന് ചെക് ലീഫുകളിൽ തിരുത്തൽ വരുത്തി ആയതിലെ തുക പെരുപ്പിച്ച് കാണിച്ച് മുകളിൽ പറഞ്ഞ തുക മുടിവയ്ക്കുകയും ചെയ്തതായും തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയതിലാണ് ശിക്ഷാവിധി. 16 വർഷം കഠിനതടവും 3,20000/- രൂപ പിഴയും വിധിച്ചു.
വിജിലൻസ് തിരുവനന്തപുരം കോടതി മുമ്പാകെ വിചാരണയിലിരുന്ന കേസിന്റെ അന്തിമവിധിയാണ് ഇന്ന് കോടതി പ്രഖ്യാപിച്ചത്. CC-01/2017 നമ്പർ കേസിലേക്ക് പ്രതിയെ u/s 409 of IPC പ്രകാരം നാല് വർഷത്തെ കഠിനതടവും,10,000/- രൂപയും,13(1)(C) of PC Act പ്രകാരം 3 വർഷത്തെ കഠിനതടവും 1,50,000/- രൂപ പിഴയും & 13(1)(d)of PC Act പ്രകാരം 3 വർഷത്തെ കഠിനതടവും 1,50,000/- രൂപ പിഴയും 477A IPC പ്രകാരം. 2 വർഷത്തെ കഠിന തടവിനും, CC-02/2017 നമ്പർ കേസിലേക്ക് പ്രതിയെ 471 of IPC പ്രകാരം 2 വർഷത്തെ കഠിനതടവും 5000/- രൂപ പിഴയും, 468 of IPC പ്രകാരം 2 വർഷത്തെ കഠിനതടവും 5000/- രൂപ പിഴയും ഒടുക്കണമെന്ന് അന്തിമവിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രണ്ട് കേസുകളിലുമായി 16 വർഷത്തെ കഠിനതടവും 3,20000/- രൂപ പിഴയും വിധിച്ച് ആണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് രാജകുമാര്‍ എംവി ആണ് ശിക്ഷ വിധിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. രഞ്ജിത് കുമാർ L.R ഹാജരായി. വിജിലൻസ് ഡിവൈഎസ്പി ആയിരുന്ന ടി ആർ രാജ്മോഹൻ ഈ കേസിന്റെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പൊലീസ് ഇൻസ്പെക്ടർ മാരായിരുന്ന ദിനിൽ, നന്ദനൻ പിള്ള, ബി വിജയൻ, മനോജ് ചന്ദ്രൻ എന്നിവർ അന്വേഷണം നടത്തി ഡിവൈഎസ്പി ആയിരുന്ന ബി കൃഷ്ണ കുമാർ ആണ് കുറ്റപത്രം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്.