ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ട് മരിച്ചു

Advertisement

തൃശൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീര്‍ (47), ഭാര്യ റെയ്ഹാന (35), മകള്‍ സൈറ (10), കബീറിന്റെ സഹോദരിയുടെ മകന്‍ സനു (12) എന്നിവരാണ് മരിച്ചത്

റെയ്ഹാനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റു മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. ഭാരതപ്പുഴ കാണാനാണ് കുടുംബം എത്തിയത്. കുട്ടികളില്‍ഒരാള്‍പുഴയില്‍ വീണതോടെ
രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ എല്ലാവരും ഒഴുക്കില്‍പ്പെടുകയായിരുന്നു

പുഴയില്‍ ധാരാളം കുഴികള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ തീരത്ത് ഉണ്ടായിരുന്നില്ല. ഇവര്‍ വീണ ഭാഗത്ത് ആഴം കൂടുതലാണെന്നും നാട്ടുകാര്‍ പറയുന്നു. വടക്കാഞ്ചേരി, ഷൊര്‍ണൂര്‍ അഗ്നിരക്ഷാ
സേനാംഗങ്ങളാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. ചെറുതുരുത്തി പോലീസും സ്ഥലത്തെത്തിയിരുന്നു. ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here