വയനാട്: ഒരാഴ്ചയ്ക്കിടെ അഞ്ച് ആടുകളെ കൊന്ന പുൽപ്പള്ളി അമരക്കുനിയിലെ കടുവ വനം വകുപ്പിൻ്റെ കൂട്ടിലായി. വ്യാഴം രാത്രി 11.40 ഓടെയാണ് കടുവ കൂട്ടിലായത്. കടുവയെ മയക്ക് വെടി വെയ്ക്കാൻ ശ്രമങ്ങൾ തുടരുകയായിരുന്നു. വനം വകുപ്പിനെതിരെ പ്രക്ഷോഭങ്ങൾ കൊടുംമ്പിരി കൊണ്ടിരിക്കെയാണ് നാടിനെ വിറപ്പിച്ച കടുവ തുപ്രയിൽ സ്ഥാപിച്ച കൂട്ടിലായത്.കടുവയെ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും.13 വയസ്സുള്ള കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് നിഗമനം. അമരകൂനി നിവാസികളുടെ ഉറക്കം കെടുത്തിയ കടുവയെ കൂട്ടിലാക്കിയതിൻ്റെ ആശ്വാസത്തിലാണ് നാട്ടുകാരും വനം വകുപ്പും.