തോട്ടകത്ത് കാറും മൂന്ന് പേർ കയറിയ ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം

Advertisement

വൈക്കം. തോട്ടകത്ത് കാറും മൂന്ന് പേർ കയറിയ ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം. ബൈക്ക് യാത്രികരിൽ രണ്ടുപേരാണ് മരിച്ചത്.കുടവെച്ചൂർ സ്വദേശി നിധീഷ് (35 )പൂച്ചാക്കൽ സ്വദേശി അക്ഷയ് (19)ആണ് മരിച്ചത്. തോട്ടകം സ്വദേശി ആദിദേവിനെ പരുക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. മൃതദ്ദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.എറണാകുളം സ്വദേശിയുടെ കാർ വെച്ചൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. കാർ യാത്രക്കാരന് പരുക്കില്ല. പ്രദേശത്ത് ഇരുട്ട് ആയതിനാൽ അപകടകാരണം വ്യക്തമല്ല

LEAVE A REPLY

Please enter your comment!
Please enter your name here