പത്തനംതിട്ട. ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തറിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ മൂന്നുപേർ ഒഴികെ ബാക്കിയെല്ലാവരെയും പിടികൂടാൻ പോലീസിന് കഴിഞ്ഞത് അസാധാരണ സംഭവം. 57 പ്രതികളാണ് ഇന്നലെ വരെ പിടിയിലായത്.ഇനി പിടിയിലാകാനുള്ള മൂന്നു പേരിൽ രണ്ടുപേർ വിദേശത്താണ്.
ഒരാഴ്ചയ്ക്ക് മുൻപ് പെൺകുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്താൻ നടത്തിയത് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുൻപാകെയാണ്.64 പേരിൽ നിന്ന് പീഡനം നേരിട്ടു എന്നായിരുന്നു മൊഴി. ചൈല്‍ഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് രാജീവ് ഈ വിവരം അപ്പോൾ തന്നെ പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാറിനെ അറിയിക്കുകയായിരുന്നു . ഉടൻ തന്നെ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.പെൺകുട്ടിയുടെ മൊഴി വിശദമായി എടുത്തതിൽ നിന്നും,പോലീസ അന്വേഷണത്തിൽ നിന്നും വിവിധ കേസുകളിലായി 60 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു.പിന്നെ എഫ്ഐആറുകൾ തുടരെത്തുടരെ രജിസ്റ്റർ ചെയ്തു.ഏറ്റവും ഒടുവിൽ 31 കേസ് രജിസ്റ്റർ ചെയ്തപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത് 57 വരെ’.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട,ഇലവുംതിട്ട,മലയാലപ്പുഴ സ്റ്റേഷനുകൾക്ക് പുറമേ തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം സ്റ്റേഷനിലും ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒരു കേസ് നിലവിലുണ്ട്.പ്രതികളുടെ ശരാശരി പ്രായം 17 വയസ്സു മുതൽ 30 വയസ്സുവരെയാണ് – പ്രതികളിൽ പലരും പെൺകുട്ടിയെ പരിചയപ്പെടുന്നത് ഇൻസ്റ്റാഗ്രാം വഴിയും, മറ്റ് സുഹൃത്തുക്കൾ വഴിയുമാണ്.നഗ്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തിയും, മറ്റുമായിരുന്നു പീഡനമെന്നാണ് പൊലീസ് പറയുന്നത് . ഇതിൽ ഏറ്റവും ഞെട്ടലുളവാക്കുന്നതാകട്ടെ പ്രതികളിൽ 5 പേർ പ്രായപൂർത്തിയാകാത്തവരാണ് എന്നതാണ്. ഇനി പിടിയിലാകാനുള്ള മൂന്ന് പേരിൽ രണ്ട് പേർ വിദേശത്താണ് .
ഇവർക്കായി ഇതിനകം തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. പ്രതികളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 60 പ്രതികളുണ്ടായിട്ടും , കാലതാമസം ഒട്ടുമില്ലാതെ ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്യാനായത് അന്വേഷണ സംഘത്തിൻ്റെ കൃത്യമായ നീക്കം ഒന്നു കൊണ്ട് മാത്രമാണ്. ദക്ഷിണ മേഖല ഡിഐജി അജിതാബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി വി ജി വിനോദ് കുമാർ , ഡിവൈഎസ്പി എസ് നന്ദകുമാർ എന്നിവർ അടങ്ങിയ ടീമാണ് കേസ് അന്വേഷിക്കുന്നത്