കൊച്ചി. പറവൂരിൽ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ ഋതുജയൻ ലഹരി അടിമ. നാട്ടുകാര്‍ക്ക് ഭീഷണിയായ പെട്രോള്‍ ഒഴിച്ച് അയല്‍വാസികളെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒരാളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയില്ലേ, ജനം ചോദിക്കുന്നു.
ഇയാൾ മാനസിക ആരോഗ്യ ചികിത്സയും തേടുന്നുണ്ട്. സൈക്കോപാത്തിനെ പോലെയാണ് പെരുമാറുന്നതെന്ന് പോലീസ് പറഞ്ഞു.
കുറച്ചുനാളുകൾക്കു മുമ്പ് ഋതുജയൻ വേണുവിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. നായയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഭീഷണിക്ക് കാരണം.
28 വയസ്സുകാരൻ ഋതു മുൻപ് എൻഡിപിഎസ് കേസിൽ 52 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്.
രണ്ടുദിവസം മുമ്പാണ് ബംഗളൂരുവിൽ നിന്ന് എത്തിയത്. വടക്കേക്കര പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. സ്ഥിരം പ്രശ്നക്കാരനെന്നും നാട്ടുകാർ.
പോലീസ് ചോദ്യം ചെയ്യലിൽ പ്രതികുറ്റം സമ്മതിച്ചു. രക്ഷപ്പെടാൻ ഉദ്ദേശിച്ചിരുന്നില്ല. കൊലപാതകം കരുതികൂട്ടി ചെയ്തതാണ്.
ഒരു വർഷമായി നിലനിൽക്കുന്ന അയൽത്തർക്കം നിലനിൽക്കുന്നുണ്ട്. തന്റെ സഹോദരിയെക്കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നും ഋതു പോലീസിന് മൊഴി നൽകി.
തലപെരുത്ത് വാഹനം പറപ്പിച്ച് വഴിയാത്രക്കാരെയും തന്നെത്താനെയും കൊലപ്പെടുത്തുന്നവര്‍. ഒരു ദോശകിട്ടാന്‍ വൈകിയാല്‍ കട മുഴുവന്‍ അടിച്ചു തകര്‍ക്കുന്നവര്‍. ഒറ്റ വാക്കിന്‍റെ പ്രകോപനത്തില്‍ മാരകായുധവുമായി ഭ്രാന്തമായ അക്രമം നടത്തുന്നവര്‍ ഇത്തരക്കാരെ മാനസിക പ്രശ്നമുള്ളയാള്‍ എന്ന സൗജന്യത്തില്‍ ജനക്കൂട്ടത്തിലേക്ക് ഇറക്കി വിടുമ്പോള്‍ എങ്ങനെ സമൂഹത്തില്‍ സമാധാനമായി ജീവിക്കാനാകുമെന്ന് ജനം ചോദിക്കുന്നു.