വാർത്താനോട്ടം

Advertisement

2025 ജനുവരി 17 വെള്ളി

BREAKING NEWS

👉 കേരള നിയമസഭാ സമ്മേളനം തുടങ്ങി

👉ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കേരള നിയമ സഭയിൽ ഊഷമള സ്വീകരണം,
സഭാ കവാടത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി.

👉നിയമസഭാ സമ്മേളനതിൽ പുതിയ ഗവർണർ ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തി

👉പാറശാല ഷാരോൺ വധ കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും

👉കൊച്ചിയിൽ സിന്തറ്റിക്ക് ലഹരി മരുന്നുകളുമായി ആലപ്പുഴ സ്വദേശിയായ ഡോ രഞ്ജു ആൻറണി പിടിയിലായി.

🌴 കേരളീയം 🌴

🙏 സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്.

🙏ഭാരതപ്പുഴ കാണാനെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. ശ്മശാനം കടവിന് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ചെരുതുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47), ഭാര്യ ഷാഹിന (35), ഇവരുടെ മകള്‍ സറ (10), ഷാഹിനയുടെ സഹോദരിയുടെ മകന്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്.

🙏എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വേണു, ഭാര്യ ഉഷ മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ജിതിനാണ് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ളത്. അയല്‍വാസിയായ റിതു ജയന്‍ ആണ് ക്രൂരകൃത്യം നടത്തിയത്.

🙏വയനാട് പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ കഴിഞ്ഞ് പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ ഒടുവില്‍ കൂട്ടിലായി. ഇന്നലെ രാത്രിയോടെയാരുന്നു ദേവര്‍ഗദ്ദയിലെ കൂട്ടില്‍ കടുവ കുടുങ്ങിയത്.

🙏 നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരണമെങ്കില്‍ മൂന്ന് പരിശോധനാ ഫലങ്ങള്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. സമാധി സ്ഥലത്ത് വെച്ച് ശ്വാസകോശത്തില്‍ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്.

🙏 നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണ കാരണം ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഫോറന്‍സിക് സംഘം. ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്.

🙏 വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കാനാട്ടെ ജയിലില്‍ വിഐപി പരിഗണന നല്‍കിയ സംഭവത്തില്‍ ജയില്‍ വകുപ്പിലെ മധ്യമേഖല ഡിഐജി പി അജയകുമാറിനെ ശാസിച്ച് ജയില്‍ മേധാവിയായ എഡിജിപി. ഉദ്യോഗസ്ഥ തല യോഗത്തിലാണ് ശാസന. കാക്കാനാട്ടെ എറണാകുളം ജില്ലാ ജയിലിലെത്തിയാണ് മധ്യമേഖല ഡിഐജി അജയകുമാര്‍ ബോബി ചെമ്മണ്ണൂരിനെ കണ്ടത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ജയില്‍ മേധാവി ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

🙏 കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിപിഐ നേതാവ് ഭാസുരാംഗന് ജാമ്യം. അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

🙏 താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

🙏 നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെ തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശിയായ 19 കാരി ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തിനെതിരായ എല്ലാ അതിക്രമങ്ങളിലും കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മലപ്പുറം ജില്ലയില്‍ നടന്ന യുവജന കമ്മീഷന്‍ അദാലത്തില്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു.

🙏 കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനുവിനെ (വിജി-33) വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി അംബാസമുദ്രം സ്വദേശി രംഗദുരൈയെ പൊലീസ് തെങ്കാശിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

🇳🇪 ദേശീയം 🇳🇪

🙏എട്ടാം ശമ്പള പരിഷ്‌കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിനാണ് കമ്മീഷന്‍. ഏഴാം ശമ്പള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ എട്ടാം ശമ്പള കമ്മീഷന് അനുമതി നല്‍കിയത്.

🙏 മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

🙏 എഐ നിര്‍മിത ഉള്ളടക്കത്തിന്റെ ഉപയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായുള്ള നിര്‍ദേശം പുറത്തിറക്കിയത്.

🙏 ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുമായി മുംബൈ പൊലീസ്. അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. അക്രമിയുടെ ലക്ഷ്യം മോഷണമായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

🙏 ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് മോഷ്ടാക്കളുടെ കുത്തേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടനുനേരെ മോഷ്ടാക്കളുടെ ആക്രമണമുണ്ടാകുന്നത് മകന്‍ ജെഹിന്റെ മുറിയില്‍ വെച്ചാണെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

🙏 മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും പഴയ രീതിയില്‍ തന്നെ. പരീക്ഷ ഒഎംആര്‍ രീതിയില്‍ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ പരീക്ഷ ഏജന്‍സി വ്യക്തമാക്കി. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.

🇦🇽 അന്തർദേശീയം 🇦🇺

🙏 ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വസതിയിലുണ്ടായ വീഴ്ചയില്‍ വലത് കൈക്ക് പരിക്കേറ്റു. എല്ലിന് പൊട്ടലില്ല ചികിത്സയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടു.

🙏 ബഹിരാകാശം കീഴടക്കാന്‍ ഇലോണ്‍ മസ്‌കിന് പിന്നാലെ ആമസോണ്‍ ചെയര്‍മാന്‍ ജെഫ് ബെസോസും. ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്റെ പുത്തന്‍ റോക്കറ്റ് ന്യൂ ഗ്ലെന്നിന്റെ ആദ്യ വിക്ഷേപണം വിജയമായി. അതേസമയം വിക്ഷേപണം വിജയിച്ചെങ്കിലും പദ്ധതിയിട്ടത് പോലെ റോക്കറ്റിന്റെ ഒന്നാം ഘട്ടത്തെ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

🏑 കായികം 🏏

🙏 ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ ബാറ്ററായിരുന്ന നിലവില്‍ ഇന്ത്യ എ ടീം പരിശീലകനായ സിതാന്‍ഷു കൊടകിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി ബിസിസിഐ നിയമിച്ചു.

🙏 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവുമായി ബിസിസിഐ. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്നതടക്കമുള്ള നിരവധി പുതിയ നിയന്ത്രണങ്ങളാണ് ബിസിസിഐ കൊണ്ടുവരുന്നത്.