ഇടുക്കി . കുമളിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച നവജാത ശിശുവിൻറെ മൃതദേഹം ഇന്ന് കല്ലറയിൽ നിന്നുംപുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയക്കും. കുമളി ആറാം മൈൽ സ്വദേശി സേവ്യറിൻറെയും ടിനുവിൻറെയും ആൺകുഞ്ഞാണ് മരിച്ചത്. പത്താം തീയതിയാണ് സംഭവം. കുമളി ലൂർദ്ദ് പള്ളി സെമിത്തേരിയിലാണ് സംസ്ക്കരിച്ചത്. കുഞ്ഞിൻറെ മരണകാരണം സംബന്ധിച്ച് വ്യക്തമായ മറുപടി ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്നില്ലെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മരണ കാരണം കണ്ടെത്താനാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്.
Home News Breaking News പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച നവജാത ശിശുവിൻറെ മൃതദേഹം ഇന്ന് കല്ലറയിൽ നിന്നുംപുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയക്കും