കോട്ടയം. പാലായിൽ വിദ്യാർത്ഥിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചവെന്ന് പരാതി.സ്കൂളിൽ വെച്ച് ബലംപ്രയോഗിച്ച് സഹപാഠികൾ നഗ്ന ദൃശ്യം പകർത്തി എന്നാണ് പിതാവിൻ്റെ പരാതി. സംഭവത്തിൽ പാലാ പോലീസും സിഡബ്ലിയുസിയും അന്വേഷണം ആരംഭിച്ചു/ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.
പാലാ സെന്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിയെ ആണ് സഹപാഠികൾ ചേർന്ന് ഉപദ്രവിച്ചത്. ഈമാസം 10 നായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയും ഉപദ്രവിക്കുകയുമായിരുന്നു . മൊബൈൽ ഉപയോഗിച്ച് ഈ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് പ്രചരിപ്പിച്ചുവെന്നുമാണ് പരാതി . വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം വിദ്യാർത്ഥി തന്നെയാണ് പറഞ്ഞത് . തുടർന്ന് കുട്ടിയുടെ പിതാവ് പാലാ പോലീസിൽ പരാതി നൽകി. ഏഴുപേർക്കെതിരെയാണ് വിദ്യാർത്ഥിയുടെ പിതാവിൻ്റെ പരാതി. ഏഴുപേർക്കും 14 വയസ്സ് താഴെയാണ് പ്രായം /സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . സ്കൂൾ അധികൃതരോട് റാഗിംഗ് നടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസ് ചോദിച്ചിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.അതേസമയം സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി . വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.