പൂര്‍ണ അംഗവൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായ് തിരുവനന്തപുരം എസ്എ ടി ആശുപത്രിയിലേക്ക് മാറ്റി

Advertisement

ആലപ്പുഴ .വനിതാ ശിശു ആശുപത്രിയിൽ പൂര്‍ണ അംഗവൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്ത ചികിത്സക്കായ് തിരുവനന്തപുരം എസ്എ ടി ആശുപത്രിയിലേക്ക് മാറ്റി. ശ്വാസകോശത്തിൽ അണുബാധ ബാധിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസാരം ആണ് മാറ്റം. ഹൃദയത്തിനുൾപ്പടെ തകരാറുള്ള കുട്ടിയുടെ ശ്വാസകോശത്തിന് പുറമെ മറ്റ് ആന്തരിക അവയവങ്ങളിലേക്കും അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചിരുന്നു. വേണ്ടത്ര ചികിത്സ ലഭ്യമാകുന്നില്ലെന്ന് രക്ഷിതാക്കളുടെ ആരോപണം നിൽനിൽക്കേയാണ് വിദഗ്ത സമതി ഇടപെട്ടുള്ള മാറ്റം.
പ്രസവ കാലത്തെ സ്കാനിങ്ങിൽ ഒന്നും തന്നെ കുട്ടിക്കുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ ആകാതിരുന്നത് വലിയ വിവാദം ആയിരുന്നു. സംഭവത്തിൽ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പടെ നാല് ഡോക്ടർമാർക്ക് എതിരെ സൗത്ത് പൊലീസ് കേസ് എടുത്തിരുന്നു .