സിപിഐക്ക് നേരം വെളുത്തു, റോഡിൽ സ്റ്റേജ് കെട്ടിയ എഐടിയുസി നേതാക്കളോട് രോഷാകുലനായി ബിനോയ് വിശ്വം

Advertisement

തിരുവനന്തപുരം. സെക്രട്ടേറിയേറ്റ് മാർച്ചിൻെറ ഉദ്ഘാടനത്തിന് റോഡിൽ സ്റ്റേജ് കെട്ടിയ എഐടിയുസി നേതാക്കളോടും
പ്രവർത്തകരോടും രോഷാകുലനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിനോയ് വിശ്വത്തിൻെറ ശകാരത്തിന്
പിന്നാലെ റോഡിൽ സജ്ജീകരിച്ച താൽക്കാലിക സ്റ്റേജ് ഇളക്കി മാറ്റി.

എ.ഐ.ടി.യു.സിയുടെ സെക്രട്ടേറിയേറ്റ് മാർച്ചിൻെ ഉദ്ഘാടനത്തിനായാണ് എം.ജി.റോഡിൻെറ ഒരു വശത്ത്
റോഡടച്ച് സ്റ്റേജ് സ്ഥാപിച്ചത്.മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ ബിനോയ് വിശ്വം ഇതുകണ്ട് പ്രവർത്തകരോട്
രോഷം പ്രകടപ്പിക്കുകയായിരുന്നു. മേലാൽ ആവർത്തിക്കരുത്, നിങ്ങൾ ഏത് പാർട്ടിക്കാരാണ്, ഇപ്പോഴത്തെ
കാര്യങ്ങളൊന്നും അറിയില്ലേ എന്നൊക്കെ ചോദിച്ചായിരുന്നു ശകാരം.ഇതോടെ സ്റ്റേജ് പൊളിച്ച് പ്രവർത്തകർ തടിയൂരി

സ്റ്റേജ് പ്രവർത്തകർ സ്വയം പൊളിച്ച് നീക്കിയതാണെന്നാണ് ബിനോയ് വിശ്വം പിന്നീട് പ്രതികരിച്ചത്.

ജോയിൻറ് കൌൺസിലിൻെറ 36 മണിക്കൂർ രാപ്പകൽ സമരത്തിന് റോഡടച്ചതിന് ബിനോയ് വിശ്വത്തോട്
നേരിട്ട് ഹാജരാകാൻ ഹൈകോടതി നിർദ്ദേശിക്കുകയായിരുന്നു.വീണ്ടും ഹൈകോടതി ഇടപെടൽ ഭയന്നാണ്
സ്റ്റേജ് പൊളിക്കാൻ നിർദ്ദേശിച്ചത്. കാൽലക്ഷത്തിലേറെപേർ പങ്കെടുത്ത എഐടിയുസി മാർച്ചിൽ ഇന്നും തലസ്ഥാന
നഗരത്തിൽ ഗതാഗതകുരുക്കായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here