നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹം സംസ്‌കരിച്ചു

Advertisement

സമാധി വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹം സംസ്‌കരിച്ചു. പൊളിച്ച കല്ലറയ്ക്ക് സമീപം പുതിയ കല്ലറ തീര്‍ത്തായിരുന്നു ചടങ്ങുകള്‍. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് നാമജപയാത്രയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. മതാചാര്യന്മാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചടങ്ങില്‍ ഗോപന്റെ രണ്ട് മക്കളും പങ്കെടുത്തു.
സമാധി വിഷയം വിവാദമായപ്പോള്‍ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഗോപന്റെ മകന്‍ സനന്ദന്‍ മാപ്പ് ചോദിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും സനന്ദന്‍ പറഞ്ഞു. ഗോപന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ഇനി വരാനുണ്ട്. ശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. അടുത്ത ദിവസങ്ങളില്‍ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here