ക്ഷേത്ര ദർശനത്തിന് പുരുഷന്മാർ മേൽവസ്ത്രം മാറ്റണമെന്ന ആചാരം, ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ശിവഗിരി മഠം ആചാര പരിഷ്കരണ യാത്ര നടത്തി

Advertisement

തിരുവനന്തപുരം . ക്ഷേത്ര ദർശനത്തിന് പുരുഷന്മാർ മേൽവസ്ത്രം മാറ്റണമെന്ന ആചാരത്തിന് എതിരെ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ശിവഗിരി മഠം ആചാര പരിഷ്കരണ യാത്ര നടത്തി . കാലോചിതമായ പരിഷ്കാരം വേണമെന്ന് ആവശ്യം പരിശോധിക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുനൽകിയതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു..

ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണസഭ യാണ് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ആചാരപരിഷ്കരണ യാത്ര നടത്തിയത്. ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കാതെയുള്ള പ്രവേശനം അനാചാരമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ദേവസ്വം ബോർഡ് നിയമനങ്ങളിൽ തുല്യത വേണമെന്നും മേൽശാന്തി തന്ത്രി നിയമനങ്ങളിൽ എല്ലാ മത വിഭാഗക്കാരെയും പരിഗണിക്കണമെന്നും ശിവഗിരി മഠം ആവശ്യപ്പെട്ടു

പല ക്ഷേത്രഭരണവും കുത്തക സമുദായക്കാരുടെ കൈവശമാണെന്നും ശിവഗിരി മഠം വിമർശിച്ചു. ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുമതി വേണമെന്ന നിലപാടിൽ മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ആയിരുന്നു പദയാത്ര.
ആവശ്യങ്ങൾ അറിയിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റിനും ദേവസ്വം മന്ത്രിക്കും നിവേദനവും കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here