ശ്വാസംമുട്ടലിന് നൽകിയ ഗുളികക്കുള്ളിൽ മൊട്ടുസൂചി

Advertisement

തിരുവനന്തപുരം. ശ്വാസംമുട്ടലിന് നൽകിയ ഗുളികക്കുള്ളിൽ മൊട്ടുസൂചി എന്ന് പരാതി.വിതുര, മേമല, ഉരുളുകുന്ന് സ്വദേശി വസന്തയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ക്യാപ്സൂളുകൾക്കുള്ളിലാണ് കട്ടിയുള്ള മൊട്ടുസൂചി കണ്ടെത്തിയത്.വിതുര പൊലീസിൽ പരാതി നൽകി വസന്ത.

ക്യാപ്സൂളിന് ഉള്ളിൽ നിന്ന് മൊട്ടുസൂചി കണ്ടെടുക്കുന്ന വീഡിയൊ വ്യാപകമായി പ്രചരിക്കുന്നു.ആരോഗ്യ വകുപ്പിനും ഡിജിപി ക്കും പരാതി നൽകി പൊതുപ്രവർത്തകൻ. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം

അഡിഷണൽ ഡിഎച്ച്എസും ഡിഎംഒയും ഉൾപ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here