പരവൂര്‍. അരുംകൊലയുടെ ഞെട്ടലില്‍ നിന്ന് ഇനിയും ഈ നാടുപോലും മുക്തമായിട്ടില്ല,അപ്പോള്‍ പിന്നെ ഉറ്റവരുടെ കാര്യമോ. കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ പൊതുദർശനത്തിന് വച്ച കരിമ്പാടത്തെ വീട്ടിൽ അമ്മയെയും അപ്പൂപ്പനേയും അമ്മൂമ്മയേയും വിനിഷയുടെ കുരുന്നുകൾ അവസാനമായി കണ്ട കാഴ്ച യുടെ വിങ്ങല്‍ മാറാതെ നടുങ്ങി നില്‍ക്കുകയായിരുന്നു നാട്ടുകാര്‍.
ഒരു നാടിനെ മുഴുവൻ കരയിക്കുന്നതായിരുന്നു ചേന്ദമംഗലത്തെ അരുംകൊല .പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കരിമ്പാടം മണത്തറയിലെ ഉഷയുടെ ബന്ധുവീട്ടിൽ മൂന്നുപേരുടെ മൃതദേഹം എത്തിച്ചതോടെ ഒരു നാടാകെ സങ്കട കടലിലായി
വിനിഷയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ കുരുന്നുകളുടെ നിലവിളി ഹൃദയം നുറുക്കി. പൊതുദർശനം നടന്ന വീട്ടിലെത്തിയ പ്രതിപക്ഷ നേതാവും കുരുന്നുകളെ ചേർത്തുപിടിച്ചു വിതുമ്പി. മനസ്സിലേറ്റ ആഘാതത്തിൽ നിന്ന് ഈ കുരുന്നുകളെ എങ്ങനെ ചേർത്തുപിടിക്കണം എന്നറിയാതെ വിതുമ്പുകയാണ് ഒരു നാട് ഒന്നാകെ.മൂന്നുപേരുടെയും മൃതദേഹം ഓച്ചന്തുരുത്ത് ശ്മശാനത്തിലാണ് സംസ്കരിച്ചത്