കൊച്ചി.കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ഒരാഴ്ചയ്ക്കകം ആശുപത്രി വിടുമെന്നും ഡോക്ടർസ് അറിയിച്ചു
പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയിൽ കഴിയുന്ന ഉമ തോമസിനെ നേരിട്ട് കണ്ട് സംസാരിച്ചു.പത്തു മിനിറ്റ് നേരം ആശുപത്രിയിൽ ചിലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.മികച്ച ചികിത്സ ഉറപ്പാക്കിയതിനും അടിയന്തര മെഡിക്കൽ ബോർഡ് രൂപീകരിച്ചതിനും മുഖ്യമന്ത്രിയോട് ഉമ തോമസ് നന്ദി അറിയിച്ചു
അതേസമയം ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ.
ഫിസിയോതെറാപ്പി പുരോഗമിക്കവേ ഉമ തോമസ് ആശുപത്രിയിൽ നിന്ന് നടക്കുന്ന വീഡിയോ എംഎൽഎയുടെ സോഷ്യൽ മീഡിയ ടീം പുറത്തു വിട്ടു.മന്ത്രി ആർ ബിന്ദുവുമായി ഉമ തോമസ് സംസാരിക്കുന്ന വീഡിയോയും നേരത്തെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു