ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം:ഒരാൾ മരിച്ചു മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി

Advertisement

തിരുവനന്തപുരം ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.60വയസുള്ള സ്ത്രീയാണ് മരിച്ചത്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
പരിക്കേറ്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആണ് മാറ്റുന്നത്
ഗുരുതര പരിക്കുകൾ ഏറ്റവര്‍ ഉണ്ട്. രക്ഷാപ്രവർത്തനം ജെസിബി ഉൾപ്പെടെ ഉപയോഗിച്ച്.കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചത് കന്യാകുളങ്ങര താലൂക് ആശുപത്രിയിൽ