തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് നൽകിയ ഗുളികയില്‍ മൊട്ടുസൂചി. മേമല സ്വദേശിനി വസന്തയ്ക്കാണ് ഗുളികയില്‍ നിന്ന് സൂചി കിട്ടിയത്. ശ്വാസംമുട്ടലിന് നൽകിയ സി-മോക്സ് ക്യാപ്സൂളിലായിരുന്നു സൂചി. ക്യാപ്സുളിൽ മരുന്നില്ലെന്ന് സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് സൂചി കണ്ടത്. പൊലീസിനും മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.