തിരുവനന്തപുരം. ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം. ജയിൽ ഡിഐജിയെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ഹെഡ്‍ ക്വാർട്ടേഴ്സ് ഡിഐജിയാണ് റിപ്പോർട്ട് നൽകിയത്.ഗേറ്റ് രജിസ്റ്ററിൽ പേര് രേഖപ്പെടുത്താതെ അനധികൃതമായി സന്ദർശകരെ ജയിലിൽ കടത്തി,ജയിൽ തടവുകാരന് നേരിട്ട് പണം കൈമാറി
ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തി. സൂപ്രണ്ടിന്റെ മുറിയിൽ ജയിൽ തടവുകാരന് ശുചിമുറി സൗകര്യം ഏർപ്പെടുത്തി. ഡിഐജിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്ന് സമർപ്പിക്കും
ഇടപാടിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ
മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ, കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ ശുപാർശ. ഡിഐജി സർവീസിൽ നിന്നും വിരമിക്കാൻ ആറുമാസം മാത്രമാണ് അവശേഷിക്കുന്നത്