മൂന്നുപേരെ അരുംകൊലചെയ്തിട്ടും കൂസലില്ലാതെ ഋതു, തെളിവെടുപ്പ് നടത്താന്‍ ഭയന്ന് പൊലീസ്

Advertisement

കൊച്ചി. ചേന്നമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിനുവേണ്ടി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പറവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാകും പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.കൊലപാതകം നടന്നതിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു എങ്കിലും വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉൾപ്പെടെ നടത്താൻ ആയിട്ടില്ല. പ്രതിയുടെ മുൻപത്തെ ക്രിമിനൽ വിവരങ്ങൾ അടക്കം പോലീസ് ശേഖരിച്ചിരുന്നു.ഇതിന് പുറമേ സംഭവ സ്ഥലത്ത് എത്തിച്ച പ്രതിയെ തെളിവെടുപ്പ് നടത്തേണ്ടതും കേസ് അന്വേഷണത്തിന് അത്യാവശ്യമാണ്.ഈ സാഹചര്യത്തിൽ പ്രതിയെ അടിയന്തരമായി കസ്റ്റഡിയിൽ വിട്ടു ലഭിക്കണമെന്നതാകും പോലീസിന്റെ ആവശ്യം.
പ്രതിക്കെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷ സംവിധാനത്തിലാകും പ്രതിയുടെ തെളിവെടുപ്പ് ഉൾപ്പെടെ പോലീസ് നടത്തുക. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാവും പ്രതിയെ കസ്റ്റഡിയിലെ ചോദ്യം ചെയ്യുക. ആലുവ സബ് ജയിലിൽ എത്തിച്ച ശേഷവും പ്രതി യാതൊരു കൂസലും ഇല്ലാതെയാണ് പെരുമാറുന്നതെന്ന് ജയിലധികൃതരും വ്യക്തമാക്കി