വാർത്താനോട്ടം

Advertisement

2025 ജനുവരി 18 ശനി

BREAKING NEWS

👉വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക വെന്ത് മരിച്ചു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ
ഇടയാഴം കൊല്ലന്താനം സ്വദേശി മേരി (75) ആണ് മരിച്ചത്.

👉കൽപ്പറ്റ പുൽപ്പാറ എൽസൺ എസ്റ്റേറ്റിൽ പുലിയെ കണ്ടു. വനം വകുപ്പ് പരിശോധന തുടങ്ങി.

👉 പാറശാല ഷാരോൺ വധക്കേസിൻ്റെ വിധി കേൾക്കാൻ കോടതിയിലെത്തുമെന്നും , ഗ്രീഷ്മയ്ക്കെതിരായ വകുപ്പുകൾ അംഗീകരിച്ചതിൽ തൃപ്തിയെന്നും കുടുംബം.

👉നെടുമങ്ങാട് ഇരിഞ്ചയം ടൂറിസ്റ്റ് ബസ് അപകടം: ഓടി രക്ഷപ്പെട്ട ബസ് ഡ്രൈവർ ഒറ്റശേഖരമംഗലം സ്വദേശി അരുൾദാസ് കസ്റ്റഡിയിൽ

👉നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്പിച്ച സംഭവത്തിലെ പ്രധാന പ്രതിയുടെ പുതിയ ചിത്രം പുറത്ത്

🌴കേരളീയം🌴

🙏 ഞായറാഴ്ചയോടെ മഴ സജീവമായേക്കുമെന്ന സൂചന നല്‍കി കാലാവസ്ഥ വകുപ്പ് . ഞായറാഴ്ച 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഞായറാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

🙏 നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. 60 വയസുളള ദാസിനിയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്നും മൂന്നാറിലേക്ക് ടൂര്‍ പോയവരാണ് അപകടത്തില്‍പെട്ടത്.

🙏 സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ കോടതിയെ സമീപിച്ചു. കലോത്സവ റിപ്പോര്‍ട്ടിംഗിനിടെയുണ്ടായ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്‌സോ കേസില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

🙏 നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മിഷന്‍. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ നിരന്തരമായി സ്ത്രീത്വത്തെ അവഹേളിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ‘ദിശ’ എന്ന സംഘടന യുവജന കമ്മിഷന് പരാതി നല്‍കിയിരുന്നു.

🙏 ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദര്‍ശനം നാളെ രാത്രി അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയില്‍ ഭക്തരെ കടത്തിവിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദര്‍ശനം. നാളെ അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്‍പില്‍ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും.

🙏 കാസര്‍കോട് കേന്ദ്ര സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായി ഡോ. കെ ജയപ്രസാദിനെ നിയമിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. പ്രോ വി സിയായി നിയമിച്ച ഡോ. കെ. ജയപ്രസാദിന് യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയില്ലെന്നാണ് വാദം.

🙏 മുന്‍ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജര്‍ അഴിമതി കേസില്‍ ആരോപണ വിധേയമായ ഡച്ച് കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ തേടി നെതര്‍ലാന്‍ഡിനെ സമീപിച്ചെന്ന് കേന്ദ്രം. ഇതിനായി നെതര്‍ലാന്‍ഡ് സര്‍ക്കാരിന് ലെറ്റര്‍ റോഗടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

🙏 ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിനെ തുടര്‍ ചികിത്സയ്ക്കായി ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യപരിശോധനകള്‍ക്ക് ശേഷം പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ എന്നത് 40,000 രൂപ കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരിക്കാന്‍ തീരുമാനമായതിന്റെ പശ്ചാത്തലത്തിലാണിത്. ശമ്പളവും പെന്‍ഷനും നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ഗുണിതമായ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നത് ഏറിയാല്‍ 2.86 വരെ ആകാം. ഇത് 2.86 ആക്കി നിശ്ചയിച്ചാല്‍ ഇപ്പോഴത്തെ 18000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 51,480 രൂപയായി ഉയരാനും സാദ്ധ്യതയുണ്ട്.

🙏 ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി. ആത്മഹത്യ ചെയ്തവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കേസെടുക്കരുതെന്നും സാങ്കേതികത്വം മാത്രം മുന്‍നിര്‍ത്തി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തരുതെന്നും സുപ്രീം കോടതി പറഞ്ഞു.

🙏 തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയും സംസ്ഥാനം ഭരിക്കുന്ന ഡി.എം.കെ. സര്‍ക്കാരും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കത്തില്‍ രൂക്ഷമായ പരാമര്‍ശവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതും സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ തര്‍ക്കത്തില്‍ സുപ്രീം കോടതി ഇരുകൂട്ടര്‍ക്കും അന്ത്യശാസനം നല്‍കി.

🙏 കൊല്‍ക്കത്തയില്‍ ആര്‍ജികര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി. കൊല്‍ക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുക. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര കൊലപാതകം നടന്നത്. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഉറപ്പ് നല്‍കിയിരുന്നു.

🙏 ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകളുടെ ഉന്നമനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് പ്രകടന പത്രികയുടെ ആദ്യഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു.

🙏 മെട്രോയില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് അരവിന്ദ് കെജ്രിവാളിന്റെ കത്ത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് മെട്രോ സേവനം. അവരുടെ യാത്രാ ചെലവ് കുറയ്ക്കുന്നതിനായി 50 ശതമാനം ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെജ്രിവാള്‍ തുറന്ന കത്തെഴുതിയത്.

🇦🇴 അന്തർദേശീയം 🇦🇺

🙏 അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ഇന്ത്യന്‍ എംബസി വരുന്നു. ലോസ് ആഞ്ചലസില്‍ വൈകാതെ ഇന്ത്യന്‍ എംബസി സേവനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ബെംഗളുരുവില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് എസ് ജയശങ്കറിന്റെ പ്രഖ്യാപനം.

🙏 ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭയുടെ അംഗീകാരം. 11 അംഗ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണു കരാറിന് അംഗീകാരം നല്‍കിയത്. ഇതേത്തുടര്‍ന്ന് കരാര്‍ സമ്പൂര്‍ണ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു. 33 അംഗ മന്ത്രിസഭയുടെ തീരുമാനം ഉടനുണ്ടാകുമെന്നാണു വിവരം. മന്ത്രിസഭാ യോഗം അനുമതി നല്‍കിയാല്‍ നാളെ മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.

🏏 കായികം 🏑

🙏 കേരള സ്‌കൂള്‍ കായിക മേളയില്‍ ഇനിമുതല്‍ കളരിപ്പയറ്റും മത്സര ഇനം ആക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്‌കരിക്കുമെന്നും ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞ മന്ത്രി അസോസിയേഷന്‍ അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷ ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണെന്നും ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here