പാലക്കാട്. പട്ടാമ്പി ശങ്കരമംഗലത്ത് പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ശങ്കരമംഗലം മഞ്ഞാംകുഴിയിൽ രതീഷ് (38) ആണ് മരിച്ചത്. ജനുവരി 12 ന് രാത്രി രണ്ടരയോടെ പട്ടാമ്പി ഭാഗത്ത് നിന്ന് കൊപ്പം ഭാഗത്തേക്ക് പോകുകയായിരുന്ന രതീഷിന്റെ ബൈക്കിന് കുറുകെ പന്നി ചാടുകയായിരുന്നു
പിറകെ വന്ന വാഹനയാത്രക്കാർ ഉടനെ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. അർദ്ധ രാത്രിയിൽ റോഡിൽ അപകടം പറ്റി വീണു കിടക്കുന്ന രീതിയിൽ രതീഷിനെ കണ്ടതിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചിരുന്നു. തുടർന്ന് പട്ടാമ്പി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യം ശേഖരിച്ചു. പന്നി രതീഷിന്റെ ബൈക്കിന് കുറുകെ ചാടുന്ന ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ട്.