ബ്രൂവറി :കഴിഞ്ഞ ഇടതു സർക്കാരിൻ്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയെന്ന് ചെന്നിത്തല

Advertisement

തിരുവനന്തപുരം.കഴിഞ്ഞ ഇടതു സർക്കാരിൻ്റെ കാലത്തെ ഏറ്റവും വലിയ അഴിമതി ആയിരുന്നു ബ്രൂവറിയെന്ന് രമേശ് ചെന്നിത്തല. 1999 ലെ തീരുമാനം അട്ടിമറിച്ചാണ് കഞ്ചിക്കോട്ട് പുതിയ ഡിസ്ളറിയും ബ്രൂവററിയും ആരംഭിക്കാൻ ഉള്ള തീരുമാനം

നിരവധി കേസുള്ള ഓയാസിസ് കമ്പനിയെ സിപിഎം പണം ഉണ്ടാക്കാനുള്ള മാർഗമായാണ് കാണുന്നത്. സിപിഎമ്മിന്‍റെ കറവ പശുവാണ് എക്സൈസ് വകുപ്പ്. രാജഭരണ കാലത്ത് പോലും നടക്കാത്ത കാര്യങ്ങളാണ് LDF സർക്കാർ നടപ്പാക്കിയത്

ടെണ്ടർ വിളിക്കാതെ ഒയാസിസിന് അനുവാദം കൊടുക്കാത്തത് വലിയ അഴിമതി. പാലക്കാട് കഞ്ചിക്കോട് , പുത്വശ്ശേരി പ്രദേശം ജലദൗർലഭ്യമുള്ള പ്രദേശം. 1.5 കോടി ലിറ്റർ വെള്ളം ആവശ്യമുള്ള വ്യവസായമാണ് ഇവിടെ നടപ്പാക്കാൻ നോക്കുന്നത്. ഇവിടെയെല്ലാം മഴ നിഴൽ പ്രദേശമാണ്. മന്ത്രി രാജേഷ് തൻ്റെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കണം. രാജേഷ് എന്തുകൊണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നില്ല. മുഖ്യമന്ത്രി നേരിട്ട് അറിഞ്ഞാണ് ഈ അഴിമതി. ഭരണം അവസാനിക്കും മുൻപുള്ള കടുംവെട്ടാണ് ഇത് .സമര പരിപാടികളെ കുറിച്ച് കോൺഗ്രസ് ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

എം ബി രാജേഷിനെതിരെ വി ഡി സതീശൻ. കഞ്ചിക്കോട് ബ്രുവറി സംബന്ധിച്ച് എം ബി രാജേഷ് പറയുന്നത് പച്ചക്കള്ളം. നടത്താൻ ഉദ്ദേശിക്കുന്നത് കൊടിയ അഴിമതി. കേസിൽ പെട്ട കമ്പനിക്ക് കരാർ നൽകിയത് എന്തിന്. മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുന്നു

എം ബി രാജേഷ് സ്വന്തം നാട്ടിലെ ഞങ്ങളുടെ കുടിവെള്ളം മുട്ടിക്കാൻ ശ്രമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here