മത മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യായാമം,വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം, സമസ്ത

Advertisement

കോഴിക്കോട്: മതത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വ്യായാമ പരിപാടികള്‍ക്കും അഭ്യാസങ്ങള്‍ക്കുമെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗം അഭ്യാര്‍ഥിച്ചു. അന്യപുരുഷന്‍മാരുടെ മുന്നിലും അവരുമായി ഇടകലര്‍ന്നും സ്ത്രീകള്‍ അഭ്യാസം നടത്തുന്നത് അനുവദനീയമല്ല. മത വിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളം പ്രചരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദിക്കാനാകില്ല. സുന്നീ വിശ്വാസികള്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രതപുലര്‍ത്തി പൂര്‍വ്വീക വിശ്വാസ ആചാരങ്ങളും നയങ്ങളും മുറുകപ്പിടിക്കണമെന്നും പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ അഭ്യര്‍ത്ഥിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യസംരക്ഷണം ഇസ്ലാം വളരെ പ്രാധാന്യം നല്‍കുന്നതാണ്. ജീവിത ശൈലി രോഗങ്ങള്‍ തടയുന്നതിനും ശാരീരിക ഉണര്‍വ്വിനും മത നിയമങ്ങള്‍ക്ക് വിധേയമായ വ്യായാമം വിരോധിക്കപ്പെട്ടതല്ലെന്നും യോഗം വിശദീകരിച്ചു.
സമസ്ത സെന്റിനറിയുടെ ഭാഗമായി ഫെബ്രുവരി 11 ന് കോഴിക്കോട്ട്് മുല്‍തഖല്‍ ഉലമായും ഏപ്രിലില്‍ ജില്ലാ, മേഖല തലങ്ങളില്‍ പണ്ഡിത സംഗമങ്ങളും സംഘടിപ്പിക്കും.
സമസ്തയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ജാമിഅത്തുല്‍ ഹിന്ദില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഏകജാലകം വഴിയാക്കുന്നതിന് സംവിധാനങ്ങള്‍ക്ക് അംഗീകാരം നല്‍കി.
സയ്യിദ് അലി ബാഫഖി, കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, പി.അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൊന്മള, കെ.പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, പി.വി മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ താഴപ്ര, പി. ഹസന്‍ മുസ്ലിയാര്‍ വയനാട്, കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി. മൊയ്തീന്‍കുട്ടി ബാഖവി പൊന്മള, എം. അബ്ദുറഹ്മാന്‍ ബാവ മുസ്ലിയാര്‍ കോടമ്പുഴ, സി.മുഹമ്മദ് ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, എച്ച്. ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, എ ത്വാഹ മുസ്ലിയാര്‍ കായംകുളം, എ. പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, ഐ എം കെ ഫൈസി കല്ലൂര്‍, എം വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പരിയാരം, മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പുറക്കാട്, പി എസ് കെ മൊയ്തു ബാഖവി മാടവന, പി അലവി സഖാഫി കൊളത്തൂര്‍, എം അബ്ദുറഹ്മാന്‍ സഖാഫി തിരുവനന്തപുരം ചര്‍ച്ചയില്‍ പങ്കെടുത്തു.
പേരോട് അബ്ദുറഹ്മാന്‍ സഖാഫി സ്വാഗതവം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here