കൊയിലാണ്ടി. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു.
ഡിവിഷണല്‍ അക്കൗണ്ട് ഓഫീസര്‍ കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബിജുമോനാണ് (53) മരിച്ചത്.
ജനുവരി 15നാണ് ഇയാള്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മുറിയെടുത്തത്.
ദിവസവും രാവിലെ ഭാര്യയെ വിളിക്കാറുണ്ട്.
ഇന്ന് രാവിലെ വിളിക്കാത്തതിനാല്‍ ഭാര്യ അന്വേഷിച്ച് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് വിളിക്കുകയായിരുന്നു.
റൂം മുട്ടിവിളിച്ചിട്ടും തുറന്നില്ല.
ഉള്ളില്‍ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
പൊലീസിനെ വിളിച്ച് വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോള്‍ ഇയാളെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Home News Breaking News കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ ശാസ്താം കോട്ട സ്വദേശിയായ ഉദ്യോഗസ്ഥൻ മരിച്ചു