വാർത്താനോട്ടം

Advertisement

2025 ജനുവരി 19 ഞായർ

BREAKING NEWS

👉നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതിയെ
ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

👉കുത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ട് പോയത് യു ഡി എഫ് ആണെന്ന് സി പി എം ഏരിയാ സെക്രട്ടറി പറഞ്ഞു.

👉ആക്രമണം പ്രതീക്ഷിച്ചില്ലെന്ന് കലാ രാജു. വിധവയായ താൻ പൊതുമധ്യത്തിൽ അപമാനിക്കപ്പെട്ടതായും കൗൺസിലർ കലാ രാജു

🌴 കേരളീയം 🌴

🙏 സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത.

🙏കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ഇന്നലെ ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കം 50 പേരാണ് പ്രതികള്‍.

🙏വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ എംഎല്‍എ ഐസി ബാലകൃഷ്ണന്‍ അടക്കം മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, മറ്റൊരു കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

🙏 റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി പൊലീസ് ആണ് മൂന്ന് ഏജന്മാരെ അറസ്റ്റ് ചെയ്തത്. റഷ്യന്‍ പൗരത്വമുള്ള സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂര്‍ തയ്യൂര്‍ സ്വദേശി സിബി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

🙏 നെടുമങ്ങാട് അപകടത്തില്‍പെട്ട ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും ആര്‍സിയും റദ്ദാക്കി. വെള്ളിയാഴ്ച രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 60 വയസുള്ള ദാസിനി എന്ന സ്ത്രീ മരിച്ചിരുന്നു.

🙏വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്.

🙏 കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് പ്രതിസന്ധി പത്താം ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ എട്ട് മുതല്‍ 24 മണിക്കൂര്‍ കോഴിക്കോട് എം.പി എം.കെ രാഘവന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുമ്പില്‍ ഉപവാസ സമരം നടത്തും. സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള പ്രതിഷേധമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

🙏 താമരശ്ശേരി കൈതപ്പൊയിലില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സുബൈദയാണ് കൊല്ലപ്പെട്ടത്. കൊലയാളിയായ ഏകമകന്‍ 25 വയസുള്ള ആഷിഖിനെ തെരച്ചിലിനൊടുവില്‍ വീട്ടിനകത്ത് നിന്ന് പിടികൂടി.

🙏 പാലക്കാട് മണ്ണാര്‍ക്കാട് നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം വീതം പിഴയും. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസില്‍ കൊച്ചുമകന്‍ ബഷീറിനും ഭാര്യ ഫസീലയ്ക്കുമാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. നാളെ ശിക്ഷ വിധിക്കും.

🙏ബോളിവുഡ് താരം സെയ്ഫ് അലിഖാനെ വീട്ടിനുള്ളില്‍ കടന്നുകയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ ഛത്തീസ്ഗഢില്‍ നിന്ന് പിടികൂടി. 31 കാരനായ ആകാഷ് കൈലാഷ് കന്നോജിയയാണ് പിടിയിലായത്.

🇦🇽 അന്തർദേശീയം 🇦🇴

🙏നാളെ മുതല്‍ ഡൊണാള്‍ഡ് ട്രംപ് 2.0. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും. ഇന്ത്യന്‍ സമയം നാളെ രാത്രി 10.30നാണ് സ്ഥാനാരോഹണം തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്.

🙏ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആദ്യ ബന്ദിമോചനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വീണ്ടും അനിശ്ചിതത്വം. ആദ്യദിനം മോചിപ്പിക്കുന്ന 3 ബന്ദികള്‍ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്താതെ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.

🙏 സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഏഴാം പരീക്ഷണത്തിലുണ്ടായ പൊട്ടിത്തെറിയില്‍ റോക്കറ്റ് അവശിഷ്ടങ്ങള്‍ കരീബിയന്‍ ദ്വീപസമൂഹമായ ടര്‍ക്സ്-കൈകോസില്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായതായി പരാതികള്‍.

🏏 കായികം

🙏 ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. 30- മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് താരം ഐബാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും ഗോളി സച്ചിന്‍ സുരേഷിന്റെ സേവുകള്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു.

🙏ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ രോഹിത് ശര്‍മ നയിക്കും. ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല. വിരാട് കോലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, യശസ്വി ജയ്‌സ്വാള്‍ ടീമില്‍ ഇടം കണ്ടെത്തി.

🙏 ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്ന് തരൂര്‍ പറഞ്ഞു