തട്ടിക്കൊണ്ടുപോയ കൗൺസിലർ കലാ രാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും

Advertisement

കൂത്താട്ടുകുളം. നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തട്ടിക്കൊണ്ടുപോയ കൗൺസിലർ കലാ രാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും . സംഭവത്തിൽ സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി അടക്കമുള്ളവരെ പ്രതിചേർത്ത് ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട് . ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം . ആരോഗ്യം ശരിയായതിനുശേഷം തുടർനടപടികളിലേക്ക് കടക്കാമെന്നാണ് കലയുടെയും കുടുംബത്തിന്റെയും നിലപാട് . സിപിഐഎം ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ ഗുരുതര ആരോപണമാണ് കലാ രാജുവിന്റെ മകൾ ലക്ഷ്മി രാജു ഉന്നയിച്ചിരിക്കുന്നത്. നിയമനടപടികളുമായി ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം. നിലവിൽ കലാ രാജു കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here