കൂത്താട്ടുകുളം. കൗൺസിലരെ തട്ടികൊണ്ട്പോയ കേസ്, പുതിയ ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം. കലാരാജുവിനെ തട്ടി കൊണ്ട് പോയത് യുഡിഎഫ് എന്ന് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയുടെ ഫേസ് ബുക് പോസ്റ്റ്. കലാരാജൂ ഏരിയകമ്മിറ്റി ഓഫീസിൽ എത്തിയത് മറ്റ് കൗൺസിലർമാർക്കൊപ്പമെന്നും ഏരിയ സെക്രട്ടറി പി ബി രതീഷ്.
കലാ രാജുവിന് പാർട്ടി വൈദ്യചികിത്സ അടക്കം നൽകിയിരുന്നതായും വെളിപ്പെടുത്തൽ. വൈദ്യചികിത്സ നൽകുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടു.
അതിനിടെ അറസ്റ്റിന് പോലീസ് നീക്കംതുടങ്ങി. കൂത്താട്ടുകുളത്തെ നാടകീയ സംഭവങ്ങളില്‍ ഉള്‍പ്പെട്ട സിപിഐഎം നേതാക്കള്‍ എവിടെയെന്ന് സൂചനയുണ്ടെന്ന് പോലീസ്. കലാ രാജുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. മൊഴിയിൽ പറഞ്ഞവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം
എന്നാല്‍ കോൺഗ്രസ് കോടതിയിലേക്ക് പോവുന്നതായി നേതാക്കള്‍ പറയുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി ക്കെതിരെ കോൺഗ്രസ് കോടതിയിലേക്ക് നീങ്ങുന്നത്. കോടതി ഉത്തരവ് പാലിക്കാതെ സിപിഎമ്മിനെ ഡിവൈഎസ്പി സഹായിച്ചു എന്ന് പരാതി
കലാ രാജുവിനെ ആക്രമിക്കാനായി പോലീസ് വിട്ടുകൊടുത്തു എന്നും പരാതി. ഡിവൈഎസ്പി ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടും. പോലീസ് സിപിഎമ്മിന് വേണ്ടി നിലകൊണ്ടു എന്നും കോൺഗ്രസ് പരാതി. ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിസിസി പറയുന്നു.