കൊച്ചി. കുസാറ്റ് ദുരന്തം. കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ മൂന്നു പ്രതികൾ. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് പ്രതികൾ. പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂർവമല്ലാത്ത നരഹത്യ
ദുരന്തം നടന്ന് ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം. 2023 നവംബർ 25നാണ് ദുരന്തം ഉണ്ടായത്. എഞ്ചിനീയറിങ് വിഭാഗം സംഘടിപ്പിച്ച സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 4 പേർ