കണ്ണൂര്‍. സിപിഐഎം പ്രവർത്തകൻ യു.കെ സലീം വധക്കേസ്. മകനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ തന്നെയെന്ന് സലീമിന്റെ പിതാവ്. തലശേരി കോടതിയിൽ മൊഴി നൽകി. തലശ്ശേരി പുന്നോലിലെ
സലിം കൊല്ലപ്പെട്ടത് 2008 ജൂലൈ 23ന്
കേസിൽ ഏഴ് എൻ ഡി എഫ് പ്രവർത്തകരാണ് പ്രതികൾ. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് കണ്ടെത്തിയത് യഥാർത്ഥ പ്രതികളെയല്ലെന്ന് പിതാവ് കെ.പി യൂസഫ് മാധ്യമങ്ങലോട് വെളിപ്പെടുത്തി.
മകന്റെ കൊലപാതകത്തിന് ഫസൽ വധക്കേസുമായി ബന്ധമുണ്ടെന്ന് പിതാവ്. അന്വേഷണത്തിൽ സലീമിന്റെ ഫോൺ . വീണ്ടെടുക്കാത്തതിൽ ദുരൂഹത. കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂസഫ്