16കാരന് എസ്ഐ ഉള്‍പ്പെടെ പൊലീസുകാരുടെ ക്രൂര മര്‍ദനം; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ, പരാതി നൽകി കുടുംബം

Advertisement

തൃശൂര്‍: പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. തൃശൂര്‍ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്ണു (16)നാണ് ക്രൂര മര്‍ദനമേറ്റത്. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്‍റെ പേരിലാണ് പൊലീസിന്‍റെ നടപടി.

എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് 16കാരന്‍റെ പരാതി. നെഞ്ചുവേദനയും പുറംവേദനയും കാരണം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here