പത്തനംതിട്ട. ചിറക്കാല റേഷൻ പടിയിൽ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവല്ല – കുമ്പഴ റോഡിൽ വാര്യാപുരം ചിറക്കാല ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബുള്ളറ്റ് മോട്ടോർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.പമ്പാ ഫാസ്റ്റുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ ബസ്സിനടിയിൽ അകപ്പെടുകയായിരുന്നു. ഇയ്യാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Home News Breaking News പത്തനംതിട്ട ചിറക്കാല റേഷൻ പടിയിൽ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞില്ല