തിരുവനന്തപുരം.കോൺഗ്രസ് ഇങ്ങനെ പോയാൽ പോരാ പണി വാങ്ങുമെന്ന് മുന്നറിയിപ്പ്. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയധികവും പാർട്ടിക്കുള്ളിലെ ഐക്യത്തെക്കുറിച്ച്. ഐക്യം ഉണ്ടായേ തീരുമെന്ന് പൊതുവികാരം. സർവതല സ്പർശിയായ ഐക്യം വേണം. മികവുറ്റ നേതാക്കള്‍, അവരെപ്പറ്റി നല്ല മതിപ്പ്, ഇടതുഭരണത്തെപ്പറ്റി ജനത്തിനുള്ള വെറുപ്പ്. ഇതെല്ലാമാണെങ്കിലും കോണ്‍ഗ്രസിലെ ഐക്യമില്ലായ്മ മൂലം ഇനിയും ഭരണത്തോടടുക്കുമോ എന്ന ആശങ്ക സജീവം.
പ്രശ്നങ്ങൾ ഇരുന്നു ചർച്ച ചെയ്യുകയും സ്വയം തിരുത്തുകയും വേണം. പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങളില്ലെന്ന് കെ.സി വേണുഗോപാൽ. മൂന്നാമതും പ്രതിപക്ഷത്തിരിക്കാൻ വയ്യെന്ന് ടി.സിദ്ദീഖ്. രാഷ്ട്രീയകാര്യ സമിതിയുടെ ഗൗരവം ഉൾക്കൊള്ളണമെന്ന് ബെന്നി ബഹനാൻ. മാസത്തിലൊരിക്കൽ യോഗം ചേരണമെന്ന് നിർദ്ദേശം. സംയുക്ത വാർത്താ സമ്മേളനത്തിന് കോൺഗ്രസ് ഐക്യം വ്യക്തമാക്കാൻ സംയുക്ത വാർത്താ സമ്മേളനം നാളെ. വി.ഡി സതീശൻ, കെ. സുധാകരൻ, ദീപാ ദാസ് എന്നിവർ പങ്കെടുക്കും.