എലപ്പുള്ളിയിൽ മദ്യനിർമ്മാണശാല, ഇന്ന് വ്യാപക പ്രതിഷേധം

Advertisement

പാലക്കാട്. എലപ്പുള്ളിയിൽ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ ഇന്ന് വ്യാപക പ്രതിഷേധ പരിപാടികൾ. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റി രാവിലെ 10 മണിക്ക് വാട്ടർ അതോറിറ്റിയിലേക്ക് മാർച്ച് നടത്തും. പുതുശ്ശേരി മണ്ഡലം കമ്മിറ്റി എലപ്പുള്ളി പഞ്ചായത്തിലേക്കും, മലമ്പുഴ മണ്ഡലം കമ്മിറ്റി മലമ്പുഴയിലെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റിലേക്കും പ്രതിഷേധ മാർച്ച് നടത്തും. അതേസമയം എലപ്പുള്ളി പഞ്ചായത്തിൽ ബിജെപി മെമ്പർമാർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. മദ്യനിർമ്മാണശാലക്ക് എതിരെയുള്ള പ്രമേയം ചർച്ച ചെയ്ത് സംയുക്തമായി പഞ്ചായത്ത് പാസാക്കാനാണ് സാധ്യത.യൂത്ത് കോൺഗ്രസ്സ് പ്രതിഷേധപരിപാടികളും ഇന്ന് എലപ്പുള്ളിയിൽ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here