തിരുവനന്തപുരം. വയനാട്ടിലെ ഡി.സി.സി ട്രെഷററുടെ ആത്മഹത്യാ പ്രശ്നത്തില്‍ പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥക്ക് പാര്‍ട്ടി വലിയ വിലകൊടുക്കേണ്ടിവന്നുവെന്ന് നേതാക്കള്‍. ശൂരനാട് രാജശേഖരന്‍ രാഷ്ട്രീയകാര്യ സമിതിയിലാണ് ഇക്കാര്യം പറഞ്ഞത്. സംഭവം അറിഞ്ഞ ശേഷം കുടുംബത്തെ ആദ്യം തന്നെ ചേർത്ത് പിടിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ പാർട്ടിക്ക് ഇത്രയും ക്ഷീണം ഉണ്ടാകുമായിരുന്നില്ലെന്നും രാജശേഖരന്‍ കുറ്റപ്പെടുത്തി.
യോഗത്തില്‍ വി ഡി സതീശനും എപി അനിൽകുമാറുമായി തർക്കം അതിരുവിട്ടു. പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ ആരാണെന്ന് അനിൽകുമാർ ചോദിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് അനിൽകുമാർ ഇടപെട്ടത്. എനിക്ക് പറയാൻ അവകാശമില്ലേ എന്ന് വി.ഡി സതീശന്റെ മറു ചോദ്യം. തർക്കം രൂക്ഷമായപ്പോൾ കെസി വേണുഗോപാൽ ഇടപെട്ടു. പ്രസംഗം പൂർത്തിയാക്കാതെ വി.ഡി സതീശൻ ഇരുന്നു
ഇന്നലെ നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത്. വിഡി സതീശനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഐ ഗ്രൂപ്പില്‍ നിന്നും കെസി വേണുഗോപാല്‍ പക്ഷത്തു നിന്നും ഉയര്‍ന്നിരുന്നത്. വിഡി സതീശനെ നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സതീശന്‍ ആരെന്ന് എപി അനില്‍കുമാര്‍ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതി കോണ്‍ഗ്രസുകാര്‍ക്ക് അഭയകേന്ദ്രമല്ലാതായെന്നും നേരത്തെ ഇങ്ങനെ അല്ലായിരുന്നു എന്നും ശൂരനാട് രാജശേഖരന്‍ വിമര്‍ശിച്ചു. തര്‍ക്കം രൂക്ഷമായപ്പോള്‍ കെസി വേണുഗോപാല്‍ ഇടപെട്ടാണ് അവസാനിപ്പിച്ചത്. തമ്മിലടി തുടര്‍ന്നാല്‍ ചുമതല ഒഴിയുമെന്ന് ദീപദാസ് മുന്‍ഷിയും മുന്നറിയിപ്പ് നല്‍കി. അതേസമയം പിവി അന്‍വറിനെ എടുത്തുചാടി മുന്നണിയിലെടുക്കേണ്ടെന്നും ധാരണയായി.
വിഡി സതീശനെതിരെ വിമര്‍ശനം ഉന്നയിച്ച ശൂരനാട് രാജശേഖരന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ ആരാണെന്ന് എപി അനില്‍കുമാര്‍ ചോദിച്ചതോടെ തനിക്ക് അതിനുള്ള അവകാശമില്ലേ എന്ന് സതീശന്‍ മറുചോദ്യം ഉന്നയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായപ്പോള്‍ കെസി വേണുഗോപാല്‍ ഇടപെട്ടു. പ്രസംഗം മുഴുപ്പിക്കാതെ വി ഡി സതീശന്‍ ഇരുന്നു.
വയനാട്ടിലെ ഡിസിസി ട്രഷററുടെ ആത്മഹത്യയില്‍ കുടുംബത്തെ ആദ്യം തന്നെ ചേര്‍ത്ത് പിടിക്കണമായിരുന്നുവെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഇത്രയും ക്ഷീണം ഉണ്ടാകുമായിരുന്നില്ലെന്നും ശൂരനാട് വിമര്‍ശിച്ചു. ഐക്യം ഇല്ലെങ്കില്‍ ചുമതല ഒഴിയാമെന്ന് ദീപാ ദാസ് മുന്‍ഷി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. ഐക്യത്തോടെ മുന്നോട്ട് പോയാലേ വിജയം ഉണ്ടാകു. ഇല്ലെങ്കില്‍ താന്‍ തുടരുന്നത് കൊണ്ട് കാര്യമില്ലെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനാണ് വിമര്‍ശനം ആരംഭിച്ചത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പിജെ കുര്യന്‍ യോഗത്തില്‍ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ച് വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനവും ഉയര്‍ന്നു. യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. കെപിസിസി പുനഃസംഘടനയില്‍ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ അനാവശ്യമായി നീട്ടിക്കൊണ്ടു പോകരുതെന്നും പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തില്‍ കൂട്ടായ തീരുമാനം വേണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കാന്‍ വയ്യന്ന് നേതാക്കള്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. നേതാക്കള്‍ക്കിടയിലെ ഭിന്നിപ്പില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വലിയ വിമര്‍ശനം ആണ് ഉയര്‍ന്നത്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ ഐക്യം ഉണ്ടായെ മതിയാകുവെന്നും ഐക്യം വ്യക്തമാക്കാന്‍ സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇങ്ങനെ പോയാല്‍ മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടി വരും എന്ന് വിമര്‍ശനം. പറഞ്ഞാല്‍ തീരാത്ത പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന് കെസി വേണുഗോപാല്‍ യോഗത്തില്‍ പറഞ്ഞു. അതേസമയം, പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമായില്ല. തിടുക്കം വേണ്ടെന്ന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നു. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കാര്യമായ ചര്‍ച്ച പോലും നടന്നില്ല.