2025 ജനുവരി 20 തിങ്കൾ
BREAKING NEWS
👉വയനാട് ഡി സി സി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യ: അന്വേഷണത്തിന് 9 അംഗ സംഘം രൂപീകരിച്ചു
👉കോട്ടയം പാലയിൽ കാർ മതിലിൽ ഇടിച്ച് എഐസിസി ജനറൽ സെക്രട്ടറി പി വി മോഹനന് പരിക്ക്
👉ആർജി കർ മെഡിക്കൽ കോളജിലെ ബലാത്സംഗ കൊലപാതകം ഇന്ന് വിധി
👉തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണം, ടാപ്പിങ്ങ് തൊഴിലാളി തലത്തുത്തക്കാവ് സ്വദേശിക്ക് പരിക്ക്
👉കെ പി സി സി ഇന്ന് നടത്താനിരുന്ന സംയുക്ക വാർത്താ സമ്മേളനം മാറ്റി
👉കോയമ്പത്തൂർ പെരിയ നായ്ക്കംപാളയത്ത് കാട്ടാന വീട്ടിനുള്ളിൽ കയറി നാശനഷ്ടം വരുത്തി
👉മരുന്ന് ക്ഷാമം: കോഴിക്കോടിനോട് അവഗണനയെന്ന് എം കെ രാഘവൻ എം പി
🌴കേരളീയം🌴
🙏 പാലക്കാട് കഞ്ചിക്കോട് മദ്യ നിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ ഇന്ന് എലപ്പുള്ളി പഞ്ചായത്ത് അടിയന്തിര യോഗം ചേരും. പദ്ധതിയുടെ കാര്യത്തില്‍ പഞ്ചായത്തിനുള്ള എതിര്‍പ്പ് സര്‍ക്കാരിനെ അറിയിക്കാനാണ് യോഗം.
🙏 കൂത്താട്ടുകുളത്തെ നഗരസഭ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്ത് എഫ്ഐആര്‍ തയ്യാറാക്കി. പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എക്കെതിരെയും കേസെടുത്തു.
🙏 കൂത്താട്ടുകുളം തട്ടികൊണ്ടുപോകല്‍ സംഭവത്തില്‍ വീഴ്ചയുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്.പി വൈഭവ് സക്സേന. കലാ രാജുവിന്റെ മൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കേസില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്.പി പറഞ്ഞു.
🙏 കേരളത്തിന്റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം കവചം ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാര്‍ണിംഗ്‌സ് ക്രൈസിസ് ആന്റ് ഹസാര്‍ഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കിയത്.
🙏 വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. ജയില്‍ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും എതിരെ ജയില്‍ എഡിജിപി റിപ്പോര്‍ട്ട് നല്‍കി.
🙏 തൃശൂര്‍ വാടാനപ്പള്ളിയില്‍ പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ തളിക്കുളം തമ്പാന്‍കടവ് സ്വദേശി സിഎം ജിഷ്ണുവിനാണ് ക്രൂര മര്‍ദനമേറ്റത്. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്റെ പേരിലാണ് പൊലീസിന്റെ നടപടി.
🙏 ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതു ജയന്റെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തനിലയില്‍. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വീടിന്റെ ജനലുകളും കോലായയിലെ കോണ്‍ക്രീറ്റ് സ്ലാബും കസേരയും അക്രമികള്‍ അടിച്ചുതകര്‍ത്ത നിലയിലാണുള്ളത്.
🙏 ഓമല്ലൂര്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. ഇലവുന്തിട്ട സ്വദേശി ശ്രീശരണ്‍, ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.
🇳🇪 ദേശീയം 🇳🇪
🙏 ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുംഭമേളയ്ക്കിടെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി ടെന്റുകള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
🙏 ഒമാനില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഉംറ നിര്‍വഹിക്കാന്‍ പോകുന്നവര്‍ മെനിഞ്ചൈറ്റിസ് വാക്സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
🙏 തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍. 10 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് രാഹുലിനെയും പ്രിയങ്കയെയും ഇറക്കി കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ബിജെപിയെയാണ് സഹായിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു.
🙏 അസമത്വത്തിന് എതിരായുള്ള പോരാട്ടത്തില്‍ വെള്ള ടീഷര്‍ട്ട് ധരിച്ചുള്ള പ്രചാരണത്തിന് ആഹ്വാനം നല്‍കി രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ചില വ്യവസായികളെ മാത്രം സഹായിക്കുന്നതിന് എതിരെ രാജ്യത്തെ പരമാവധി യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കു ചേരണം എന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു.
🙏 ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് (30) എന്ന ബംഗ്ലാദേശി പൗരന്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് താനെയില്‍നിന്ന് പ്രതിയെ പിടികൂടിയത്.
🙏 ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. നാല്‍പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്‍കി.
🇦🇽 അന്തർദേശീയം 🇦🇺
🙏 ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ആദ്യം മോചിപ്പിച്ച മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറായത്. 2023 ഒക്ടോബര്‍ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്റെ ആക്രമണം. ജനുവരി 15ന്, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം ലഭിക്കുകയും ഇന്നലെ കരാര്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.
🙏 സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിന് ശേഷം സ്പേഡെക്സ് ഉപഗ്രഹങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ഊര്‍ജ്ജക്കൈമാറ്റ പരീക്ഷണം പരിശോധനകള്‍ക്ക് ശേഷം നടത്തുമെന്നും ഉപഗ്രഹങ്ങളെ തമ്മില്‍ പിരിക്കുന്നതും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
🙏 ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്കിന് അമേരിക്കയില്‍ നിരോധനം വന്ന സാഹചര്യത്തില്‍ ആപ്പിന്റെ യുഎസിലെ ബിസിനസ് ഏറ്റെടുക്കാന്‍ ലയന ശ്രമവുമായി സെര്‍ച്ച് എഞ്ചിന്‍ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്സിറ്റി എഐ. ഇക്കാര്യം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.
🙏 അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് ചുമതലയേല്‍ക്കും. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. കാലാവസ്ഥ കണക്കിലെടുത്ത് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിനകത്തേക്ക് മാറ്റി.
🙏 ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രയേല്‍ സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ രാജിവെച്ചു. ഒട്സ്മ യെഹൂദിത് പാര്‍ട്ടി നേതാവാണ് രാജിവെച്ച ഇറ്റാമര്‍. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി.
🏑 കായികം 🏏
🙏 പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ നേപ്പാളിനെ 78-40ന് പരാജയപ്പെടുത്തി ആധികാരികമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
🙏 അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം. വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 13.2 ഓവറില്‍ 44ന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 4.2 ഓവറില്‍ ലക്ഷ്യം മറികടന്നു.
🙏 ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനതാരമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോര്‍ ആണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹചിത്രം നീരജ് ചോപ്ര തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.