കൊണ്ടോട്ടി: കരിപ്പുർ വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായ മഹാരാഷ്ട്ര സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്‌ലെ (22) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് സമീപം കുറുപ്പത്ത് അരീക്കോട് ജംക്‌ഷനിലായിരുന്നു അപകടം. തമിഴ്നാട് ഒട്ടംചത്രത്തുനിന്നു കണ്ണൂരിലേക്കു പച്ചക്കറി കയറ്റിവന്നതായിരുന്നു മിനിലോറിയെന്നു പൊലീസ് പറഞ്ഞു.