തിരുവനന്തപുരം. കഷായത്തിൽ വിഷം നൽകി കാമുകനെ കൊലപ്പെടുത്തിയ കേസ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിച്ചു വധശിക്ഷയിലേക്ക് എത്തുമ്പോൾ വിജയം പ്രോസിക്യൂഷന്റേത് കൂടിയാണ്. ശിക്ഷ വിധിയിലെ വാദത്തിൽ പോലും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് വിനീത് കുമാർ പുലർത്തിയത് വലിയ ജാഗ്രത. ഷാരോൺ വധ കേസിൽ വധ ശിക്ഷ വരുമ്പോള്‍ അത് മറ്റൊരു ചരിത്രത്തിന് കൂടി വഴി വെയ്ക്കുന്നുണ്ട്.
ഗ്രീഷ്മയുടെ വീട്ടിൽ ഷാരോൺ ചിലവഴിച്ച അര മണിക്കൂറോളം സമയമായിരുന്നു നിർണ്ണായകം.ദൃക്‌സാക്ഷികൾ ഇല്ലാതെ സാഹചര്യ തെളിവുകൾ പ്രോസിക്യൂഷൻ മാല പോലെ കോർത്തെടുത്തു വിജയിച്ചെന്ന പ്രത്യേകതയുണ്ട് പാറശാല ഷാരോൺ വധക്കേസിന്.അതിനു പിന്നിൽ വി.എസ് വിനീത് കുമാറെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
95 സാക്ഷികൾ.323 രേഖകൾ.53 തൊണ്ടിമുതലുകൾ.ഒടുവിൽ അപൂർവങ്ങളിൽ അപൂർവമെന്ന വാദം ഉയർത്തി വധ ശിക്ഷയും
ആവശ്യപ്പെട്ടു.ഗ്രീഷ്മയ്ക്ക് കോടതി എന്തു ശിക്ഷ വിധിച്ചാലും അത് വിനീത് കുമാറെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കരിയറിൽ രേഖപ്പെടുത്തും.കാരണം ഇത് വരെ ഹാജരായ മൂന്ന് കോളിളക്കമുണ്ടാക്കിയ കേസുകളിൽ പ്രതികൾക്ക് വധശിക്ഷ.
വർക്കല സലീം കൊലപാതക കേസിൽ ഒന്നാം പ്രതി ഷെരീഫിന് വധശിക്ഷ. ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിൽ
ഒന്നാം പ്രതി നിനോ മാത്യുവിനു വധശിക്ഷ. കോളിയൂർ മരിയദാസൻ കൊലപാതക കേസിലും ഒന്നാം പ്രതിക്ക് വി.എസ് വിനീത്കുമാർ വാദിച്ചു വധശിക്ഷ വിധിച്ചു. കൂടാതെ ഹരിഹര വർമ്മ കൊലപാതക കേസിൽ ഇരട്ടജീവപര്യന്തവും ഉറപ്പാക്കി.
ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ കരിയറിലെ അപൂർവ സംഭവമായി ഈ വിധികൾ
രേഖപ്പെടുത്തും.ഷാരോൺ കേസിലെ വിധിയും വിനീത്കുമാറെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമഇടപെടലുകളുടെ ചരിത്രമാകും.