തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര കോടതി മരണം വരെ തൂക്കുകയർ വധശിക്ഷ വിധിച്ചു, ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാരൻനായർക്ക് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു
കേസ് അപൂർവങ്ങളിൽ അപൂർവ്വമെന്ന് കോടതി. വധശ്രമം തെളിഞ്ഞതായി കോടതി. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകൾ കണ്ടെത്തി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ ബഷീറാണ് ശിക്ഷ വിധിച്ചത്.
തട്ടിക്കൊണ്ടു പോകലിന് 10 വർഷം, കേസ് വഴിതിരിച്ചു വിടാൻ ശ്രമിച്ചതിന് 5 വർഷവും തടവും ശിക്ഷയിൽ ഉൾപ്പെടുന്നു. 586 പേജുള്ള വിധിന്യായം ആണ് കോടതി തയ്യാറാക്കിയത്. കേരള പോലീസിനെ കോടതി അഭിനന്ദിച്ചു. സമർത്ഥമായാണ് പോലീസ് കേസ് അന്വേഷിച്ചത്. അന്വേഷണ രീതി മാറിയത് അനുസ്സരിച്ച് കേരള പോലീസും മാറിയതായി കോടതി വിലയിരുത്തി.
2022 ഒക്ടോബറിലാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്.
തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണു നിർമലകുമാരൻ നായരുടേത്. ഒന്നാംപ്രതിക്കു വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നൽകണമെന്നു പ്രതിഭാഗം വാദിച്ചു.
മറ്റൊരാളുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണു ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി. ഷാരോണിനെ 2022 ഒക്ടോബർ 14നു ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയതായാണു കേസ്. ഷാരോൺ ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചു. ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.