കോഴിക്കോട്. കാക്കൂർ സ്റ്റേഷനിലെ വനിത എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥർക്കും നേരെയുള്ള ആക്രമണത്തിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.ഇന്നലെ രാത്രിയാണ് വാഹന പരിശോധനയ്ക്കിടെ പൊലിസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത്.ഗതാഗത തടസ്സമുണ്ടാക്കി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചത്.
ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗതാഗത തടസ്സം ഉണ്ടാക്കി മദ്യപിക്കുന്നത് കണ്ട് വാഹന പരിശോധന നടത്തിയതായിരുന്നു കാക്കൂർ സ്റ്റേഷനിലെ വനിത എസ്ഐ ജീഷ്മ, എ എസ് ഐ ദിനേശൻ, സിവിൽ പൊലിസ് ഓഫിസർ രജീഷ് എന്നിവർ. ‘ഇതിനിടയിലാണ് വാഹനത്തിൽ ഉള്ളവർ എസ്ഐയേയും സംഘത്തിനെയും ആക്രമിച്ചത്.എസ്ഐയുടെ കൈ പിടിച്ചു തിരിച്ചു.മറ്റു ഉദ്യോഗസ്ഥരെയും ആക്രമിച്ചു.സംഭവത്തിൽ കുന്നമംഗലം സ്വദേശി ബാബുരാജ്, വെള്ളിപറമ്പ് സ്വദേശികളായ പ്രശാന്ത്, സനൂപ്, നെല്ലിക്കോട് സ്വദേശിയായ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി,ശാരീരികമായി ആക്രമിച്ചു,വധഭീഷണി മുഴക്കി,പൊതു സ്ഥലത്ത് മദ്യപിച്ചു,റോഡ് ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ആണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. പ്രതികൾ മദ്യം വാങ്ങിയ സ്ഥലത്തും എസ്ഐയെ ആക്രമിച്ച ഇടത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊടുവള്ളി സി ഐ അഭിലാഷ് കെ.പി യുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്