നിറത്തിന്റെ പേരില്‍ അവഹേളിച്ചതില്‍ മനംനൊന്ത് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Advertisement

മലപ്പുറം: നിറത്തിന്റെ പേരില്‍ അവഹേളിച്ചതില്‍ മനംനൊന്ത് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദ് ആണ് വിദേശത്ത് നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അറസ്റ്റിലായത്.
കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ് ഭര്‍ത്താവിന്റെ മാനസിക പീഡനത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇതേ കാരണത്താല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയതായും കുടുംബം പറഞ്ഞിരുന്നു.
അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. 2024 മെയ് 27 ന് ആയിരുന്നു ഷഹാനയുടെ വിവാഹം. വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെണ്‍കുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here