റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്….

Advertisement

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്. റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ റേഷന്‍ വ്യാപാരികളുടെ സംയുക്ത കോര്‍ഡിനേഷന്‍ തീരുമാനിച്ചത്.
വേതന പാക്കേജ് പരിഷ്‌ക്കരിക്കുക ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇപ്പോള്‍ നല്‍കുന്ന 18,000 രൂപ 30,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ആറുമാസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇനിയും നീട്ടിവെക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഏഴു വര്‍ഷം മുമ്പ് നിശ്ചയിച്ച വേതന പാക്കേജ് പോലും കിട്ടാത്ത സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അതിനാല്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അതുകൊണ്ടു തന്നെ സമരവുമായി മുന്നോട്ടുപോകാന്‍ സംഘടന തീരുമാനിച്ചതായി നേതാവ് ജോണി നെല്ലൂര്‍ അറിയിച്ചു.