പറവൂര്‍.ചേന്ദമംഗലം കൂട്ടക്കൊലകേസിൽ പ്രതി ഋതുവിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പറവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിക്ക് ജാമ്യം ലഭിച്ചാൽ പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ട് എന്നും, കൊലപാതകം നടത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കൊല്ലപ്പെട്ട വേണുവിന്റെ വീട്ടിൽ എത്തിയതെന്നും പോലീസ് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം.
ചേന്ദമംഗലം കൂട്ടക്കൊലകേസിൽ പ്രതി ഋതുവിനെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടാണ് പറവൂർ ജെ എഫ് എം സി കോടതി ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. പ്രതി കൊലപാതകം നടത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് വേണുവിന്റെ വീട്ടിൽ എത്തിയതെന്നും, ജാമ്യം നൽകിയാൽ പ്രതി സമാന രീതിയൽ കൊലപാതകം നടത്താൻ സാധ്യതയുണ്ട് എന്നും പോലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമെ തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കാൻ സാധിക്കു. പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് 5 ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. കൊലപാതകം നടന്ന വീട്ടിൽ അടുത്ത ദിവസം പ്രതിയെ തെളിവെടുപ്പിന് കൊണ്ടു പോകും എന്നും പോലീസ് പറഞ്ഞു.