ലഹരിക്ക് അടിമയായ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

Advertisement

തിരുവനന്തപുരം. ലഹരിക്ക് അടിമയായ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഹരികുമാറാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ആദിത്യ കൃഷ്ണയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖത്ത് മര്‍ദേനമേറ്റതാണ് മരണം കാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച കിളിമാനൂര്‍ സ്വദേശി ഹരികുമാറിന്റെ മരണത്തിലാണ് പുതിയ വഴിത്തിരിവ്. ലഹരിക്ക് അടിമയായ 22 കാരനായ മകന്‍ ഹരികുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മുഖത്തേറ്റ ശക്തമായ മര്‍ദ്ദനമാണ് മരണകാരണം. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. മാതാവില്‍ നിന്ന് പിടി്ച്ചുവാങ്ങിയ മൊബൈല്‍ തിരിച്ചുനല്‍കാന്‍ പിതാവ് ആവശ്യപ്പെട്ടതോടെ വാക്കുതര്‍ക്കമായി. പിന്നാലെ മകന്‍ പിതാവിന്റെ മുഖത്ത് കൈമുറുക്കി ഇടിച്ച ശേഷം ചവിട്ടി താഴേക്ക് വീഴ്ത്തി വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഹരികുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളെജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു. പ്രതി ആദിത്യ കൃഷ്ണ ലഹരിക്ക് അടിമയെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടേയും മൊഴി