റാവുത്തര്‍ വിടവാങ്ങി

Advertisement

ചെന്നൈ. വിയറ്റ്‌നാം കോളനിയിലെ റാവുത്തർ എന്ന വില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച തെലുഗ് നടൻ വിജയ രംഗരാജു അന്തരിച്ചു. 70 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആയിരുന്നു അന്ത്യം.
. കഴിഞ്ഞ ആഴ്ച ഹൈദരാബാഡിൽ ഷൂട്ടിംഗിണിടെ ഹൃദയഘാതം അനുഭവപ്പെട്ട വിജയ രംഗരാജുവിനേ ചികിത്സയ്ക്കായി
ചെന്നൈയിലേക്ക്
മാറ്റുകയായിരുന്നു . സംസ്കാരം ചടങ്ങുകൾ ചെന്നൈയിൽ നടക്കും .പൂനെയിൽ ജനിച്ച രാജ്‌ കുമാർ, മദ്രാസിൽ നാടക നടൻ ആയിട്ടാണ് സിനിമയിലേക്ക് എത്തിയത് തെലുഗിൽ ഭൈരവ ദ്വീപം, സീതാ കല്യാണം, അശോക ചക്രവർത്തി തുടങ്ങിയ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.

സിദ്ദിഖ് ലാലുമാരുടെ സൂപ്പര്‍ ഹിറ്റ് സിനിമ വിയറ്റ്നാം കോളനിയില്‍ എല്ലാ വില്ലന്മാര്‍ക്കും മേലേ നില്‍ക്കുന്ന അസാമാന്യ കായിക ശേഷിയുള്ള വില്ലന് വേണ്ടിയുള്ള തിരച്ചിലാണ് റാവുത്തരെ അനശ്വരനാക്കിയ വിജയ് രംഗരാജുവിലെത്തിയത്.

Advertisement