മുനമ്പം ജനത നടത്തുന്ന സമരം ഇന്ന് നൂറാം ദിനം,എണ്ണ പകരാന്‍ അന്‍വറും

Advertisement

കൊച്ചി. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം നേടിയെടുക്കാൻ മുനമ്പം ജനത നടത്തുന്ന സമരം ഇന്ന് നൂറാം ദിനം . സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷൻ തങ്ങൾക്ക് അനുകൂല റിപ്പോർട്ട് സമർപ്പിക്കുമെന്ന പ്രതീക്ഷയാണ് . നൂറാം ദിവസത്തിന്റെ ഭാഗമായി രാപ്പകൽ സമരം പുരോഗമിക്കുകയാണ് മുനമ്പത്ത്. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ മുനമ്പം സമരപ്പന്തൽ സന്ദർശിച്ചു.

പിറന്ന മണ്ണിൽ ജീവിക്കാനും കാലുറപ്പിച്ച് നിൽക്കാനുമാണ് മുനമ്പം ജനത തെരുവിലിറങ്ങിയത്. മുൻഗാമികൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ് ജീവനെക്കാൾ വിലയുള്ളതാണെന്ന് ആവർത്തിച്ചു തീരദേശമാകെ. സമരത്തിന്റെ ചൂടും ചൂരും ഭരണകൂടത്തെവരെ പൊള്ളിച്ചു. മുട്ടാപ്പോക്ക് ന്യായങ്ങളുമായി മുനമ്പത്തേക്ക് എത്താനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ രാഷ്ട്രിയപാർട്ടികൾ എല്ലാം മുനമ്പം ജനതയ്ക്ക് ഒപ്പം നിന്നു. സമരപന്തലിൽ രാഷ്ട്രിയം കയറ്റില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച് മുനമ്പം ജനത മാതൃകയായി. നിലപാടിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ഉറപ്പിക്കുന്നു സമരസമിതി.

സമരം ചൂടുപിടിച്ചതോടെ നിയമപോരാട്ടങ്ങളും ആരംഭിച്ചു.സമരം തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് രാഷ്ട്രീയ കേരളം മുനമ്പത്ത് എത്തിയത്. നീതി ലഭിക്കുംവരെ സ്വയം തീപന്തമാവും എന്ന ജനതയുടെ നിശ്ചയദാർഢ്യം, നിയമം നീതിക്ക് മുന്നിൽ വഴിമാറി. തീരദേശത്തെ സമരപരിഹാരത്തിനായി സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ഫെബ്രുവരിയിൽ റിപ്പോർട്ട് സമർപ്പിക്കും.ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചത് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ് സർക്കാർ. അപ്പോഴും ദൃഢനിശ്ചയത്തോടെ മുനമ്പത്ത് സമരക്കാർ ഇരിപ്പുണ്ട്. ഭൂമി പണം കൊടുത്തു വാങ്ങിയ ജനതയെ ഇറക്കി വിടരുതെന്ന് സമരപ്പന്തൽ സന്ദർശിച്ച് പി വി അൻവർ പറഞ്ഞു.എരുതിയിൽ എണ്ണ ഒഴിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് പി വി അൻവർ.

രാപകൽ സമരത്തിന്റെ ഭാഗമായി കടലാസ് വീടുകൾ തലയിൽ വെച്ച് കടലോരത്ത് നിൽപ്പ് സമരവും സംഘടിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here