2025 ജനുവരി 21 ചൊവ്വ
BREAKING NEWS
👉ബ്രൂവറി വിവാദം ഇന്ന് നിയമസഭയിൽ പ്രതിപക്ഷം അഴിമതിയായി ആരോപണമായി ഉന്നയിക്കും.
👉കൂത്താട്ടുകുളത്തു വനിതാ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം ഇന്ന് അടിയന്തിര പ്രമേയമായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചേക്കും
🙏ബാലാരാമപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന കോവളം സ്വദേശിയായ സരിത മരിച്ചു
👉കെ പി സി സി സമ്പൂർണ്ണ പുന:സംഘടന വേണമെന്ന് ഒരുവിഭാഗം നേതാക്കൾ, നേതാക്കൾ രണ്ട് തട്ടിൽ
👉കിളിമാനൂരിൽ ഫോൺ മടക്കി ചോദിച്ച പിതാവിനെ അടിച്ചു കൊന്ന സംഭവത്തിൽ മകൻ പൊരുന്തമൺ ഉടയവൻ കാവ് ഹരിത ഭവനിൽ ആദിത്യ കൃഷ്ണ (24 ) യുടെ അറസ്റ്റ് രേഖപ്പെടുത്തി.
🌴കേരളീയം🌴
🙏സംസ്ഥാനത്ത് സ്വര്‍ണവും വിലയേറിയ രത്‌നങ്ങളും കൊണ്ടുപോകാന്‍ ഇ വേ ബില്‍ നിര്‍ബന്ധമാക്കി. 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിനാണ് ഇ-വേ ബില്‍ ബാധകമാക്കിയത്. ഇന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
🙏സാമൂഹ്യസുരക്ഷ,
ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി ഉടന്‍ വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും.
🙏കൂത്താട്ടുകുളം നഗരസഭയിലെ നാടകീയ സംഭവങ്ങളില്‍ സിപിഎമ്മിനെതിരേ വിമര്‍ശം ശക്തമാക്കി കൗണ്‍സിലര്‍ കലാ രാജു. തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സി.പി.എം വാദത്തെ തള്ളിയ കലാ രാജു പാര്‍ട്ടിയുമായി ഇനി സംസാരിക്കാനില്ലെന്നും പറഞ്ഞു.
🙏സംസ്ഥാന കോണ്‍ഗ്രസ്സില്‍ നേതൃമാറ്റത്തിലും പുനസംഘടനയിലും നേതാക്കളുമായി ഒറ്റക്കൊറ്റക്ക് ചര്‍ച്ച നടത്തി എഐസിസി നേതൃത്വം. വിവിധ നേതാക്കളില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി അഭിപ്രായം തേടി.
🙏 കണ്ണൂരില്‍ 25 ദിവസം പ്രായമുളള കുഞ്ഞിന്റെ കാലില്‍ സൂചിക്കഷ്ണം തറച്ചു കയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് കാട്ടി അച്ഛന്‍ ശ്രീജു നല്‍കിയ പരാതിയിന്മേലാണ് നടപടി.
🙏 പത്തനംതിട്ട കൂട്ടബലാല്‍സംഗ കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കി.
🙏 സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലെ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
🙏 പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച നാളത്തെ പണിമുടക്കിനെ നേരിടാന്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
🙏 നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജൂലൈ 2022 മുതല്‍ ജൂണ്‍ 2023 വരെ നടത്തിയ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് മുന്‍തൂക്കം.
🙏 വയനാട് മാനന്തവാടിയില്‍ ആദിവാസി സ്ത്രീക്ക് ഒരു വര്‍ഷത്തോളം നീളുന്ന ക്രൂരപീഡനം. മന്ത്രവാദത്തിന്റെ പേരിലാണ് തിരുനെല്ലി സ്വദേശിനിയായ സ്ത്രീയെ മരുന്നുകളും മറ്റും നല്‍കി ലൈംഗികമായി പീഡിപ്പിച്ചത്.
🙏 നിറത്തിന്റെ പേരില്‍ അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് അറസ്റ്റിലായത്.
🙏 ബാല്‍ക്കണിയില്‍ നിന്ന് അസഭ്യവര്‍ഷവും നഗ്നതാ പ്രദര്‍ശനവും നടത്തുന്ന നടന്‍ വിനായകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നടന്‍ അയല്‍വാസികളോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് പ്രചരണം.
🙏 കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ മണവാളന്‍ എന്നറിയിപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് ഷഹീന്‍ ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രില്‍ 19 ആയിരുന്നു സംഭവം.
🇳🇪 ദേശീയം 🇳🇪
🙏 മംഗളുരുവിലെ ഉള്ളാളില്‍ സഹകരണ ബാങ്ക് കൊള്ളയടിച്ച പ്രതികള്‍ പിടിയില്‍. മുംബൈ, തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ സംഘമാണ് പിടിയിലായത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ് മൂന്ന് പ്രതികള്‍ പിടിയിലായത്.
🙏 കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം.
🙏 കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി യുവ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 17 ലക്ഷം രൂപ നല്‍കണമെന്ന് കോടതി. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരാവാദിത്വം സ്റ്റേറ്റിന്റേതെന്നും കോടതി നിരീക്ഷിച്ചു.
🙏 ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ താരത്തിന്റെ ഇളയമകനെ ബന്ദിയാക്കി, വന്‍തുക മോചനദ്രവ്യമായി ആവശ്യപ്പെട്ട്, അത് കൈക്കലാക്കിയശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നോ പ്രതിയുടെ പദ്ധതിയെന്ന് പോലിസ് സംശയിക്കുന്നു. അതിനിടെ, കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷെഹ്‌സാദ് ബംഗ്ലാദേശിലെ ഗുസ്തി ചാമ്പ്യനായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
🙏 ജമ്മു-കശ്മീരിലെ ബാരമുള്ളയിലെ സോപോറില്‍ സലൂര വനമേഖലയില്‍ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വീരമൃത്യു
വരിക്കുകയായിരുന്നു.
🇦🇺 അന്തർദേശീയം 🇦🇽
🙏 അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.
🙏മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ട്രാന്‍സ്ജെന്‍ഡേഴ്സിനെ നിരാകരിച്ചും പനാമ കനാലിനെ തിരിച്ചെടുക്കുമെന്ന് ആവര്‍ത്തിച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കന്നി പ്രസംഗം. അമേരിക്കയുടെ സുവര്‍ണ കാലത്തിന്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
🙏അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റ ഡോണള്‍ഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമ മോദി. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിച്ച മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്നും എക്സില്‍ കുറിച്ചു.
🙏 അധികാരം ഒഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിര്‍ണായക രാഷ്ട്രീയ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ മുന്‍ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗച്ചി, റിട്ടേര്‍ഡ് ജനറല്‍ മാര്‍ക്ക് മില്ലി, 2021ല്‍ കാപ്പിറ്റോള്‍ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് ‘മുന്‍കൂര്‍ മാപ്പ്’ പ്രഖ്യാപിച്ച് ബൈഡന്‍ ഉത്തരവിറക്കി.
🏏 കായികം 🏏
🙏രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരായ കേരള ടീമിനെ സച്ചിൻ ബേബി നയിക്കും
👉വനിതാ ആഷസ് ട്രോഫി നിലനിർത്തി ഓസ്ട്രലിയൻ ക്രിക്കറ്റ് ടീം.ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 57 റൺസിന് തോല്പിച്ചു.