കോട്ടയം. നഗരസഭയിലെ 211 കോടി രൂപ കാണാതായ സംഭവത്തിൽ
പരിശോധന നടത്താൻ കൂടുതൽ സമയം വേണമെന്ന് നഗരസഭ സെക്രട്ടറി.
7 ദിവസത്തിനകം വിശദീകരണം നല്കണമെന്ന് ചെയർപേഴ്സൺ ആവശ്യപ്പെട്ടിരുന്നു.
ഇതിന് നല്കിയ മറുപടിയിലാണ് കൂടുതൽ സമയം സെക്രട്ടറി ആവശ്യപ്പെട്ടത്.
ഇത്രയും വർഷത്തെ രേഖകൾ പരിശോധിക്കാൻ പര്യാപ്തരായ ഉദ്യോഗസ്ഥർ
ഇല്ലെന്നും സെക്രട്ടറി നല്കിയ മറുപടിയിൽ പറയുന്നു.
.
കഴിഞ്ഞ ദിവസം ചേർന്ന കൌൺസിൽ യോഗത്തിൽ പ്രതിപക്ഷനേതാവ്
ഷീജ അനിലാണ് 211 കോടി രൂപ കാണാനില്ലെന്ന കാര്യം ആദ്യമായി ഉന്നയിച്ചത്..
പിന്നാലെ ആരോപണം ശരിയാണോ എന്ന് പരിശോധിക്കാൻ ചെയർപേഴ്സൺ
സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതിനുള്ള മറുപടിയാണ് സെക്രട്ടറി എഴുതി
തയാറാക്കി നൽകിയത്.. വർഷങ്ങളായുള്ള അക്കൗണ്ട്സ് സംവിധാനമാണ് പരിശോധിക്കേണ്ടത്.
7 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിലവിലെ ഉദ്യോഗസ്ഥ സംവിധാനം പര്യാപ്തമല്ല..
ഇന്റേണൽ വിജിലൻസിന് പോലും റിപ്പോർട്ട് തയാറാക്കാൻ പോലും മാസങ്ങൾ വേണ്ടി വന്നു.
ആയതിനാൽ ക്ഷമതയുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്നും സെക്രട്ടറി
ആവശ്യപ്പെടുന്നു. മുൻ കാലങ്ങളിൽ അക്കൗണ്ട്സ്, കാഷ് കൗണ്ടർ, അക്കൗണ്ട്സ് റവന്യൂ
വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്നവരിൽ നിന്നും വിശദീകരണം തേടണമെന്നും
സെക്രട്ടറി ചെയർപേഴ്സന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. സെക്രട്ടറിയുടെ
മറുപടി ചെയർപേഴ്സൺ അടുത്ത കൌൺസിലിൽ അവതരിപ്പിക്കും.
അതേസമയം എൽഡിഎഫിന് പിന്നാലെ ബിജെപിയും വിഷയം ഏറ്റെടുത്തു.
നഗരസഭയിലേക്ക് ബിജെപി പ്രതിഷേധ മാർച്ചും നടത്തി.